expatriate family
Posted By Editor Posted On

expatriate family: ഗള്‍ഫിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരങ്ങള്‍ മരിച്ചു

ഗള്‍ഫിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരങ്ങള്‍ (expatriate family) മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാര്‍ (44,) റഫീഖ്(41) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്ലിയയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU ഇരുവരും ജിദ്ദയില്‍നിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം നടന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ട് പേരുടെയും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് പോയിട്ടുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.