drone beach monitoring
Posted By Editor Posted On

drone beach monitoring: യുഎഇ: ബീച്ചുകളില്‍ തിരക്കു വര്‍ധിച്ചു; സൂപ്പര്‍ താരങ്ങളായി ഡ്രോണുകള്‍; സുരക്ഷ ട്യൂബുകളുമായി പറന്നെത്തും

യുഎഇയില്‍ ബീച്ചുകളിലെ തിരക്കു വര്‍ധിച്ചു വരികയാണ്. അതോടെ അധികൃതര്‍ സുരക്ഷ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ബീച്ചുകളില്‍ ‘സ്മാര്‍ട്ട്’ നീരീക്ഷണം (drone beach monitoring) ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കടലില്‍ നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങളോടു കൂടിയ ഡ്രോണുകളാണ് ബീച്ചുകളിലെ ഇപ്പോഴത്തെ ‘സൂപ്പര്‍ താരങ്ങള്‍’. ദുബായ് ബീച്ചുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ‘ഫ്‌ലൈയിങ് റെസ്‌ക്യൂവര്‍’ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. കടലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് മുങ്ങാതിരിക്കാനുള്ള സുരക്ഷ ട്യൂബുകളുമായാണ് ഡ്രോണുകള്‍ എത്തുക. നാല് രക്ഷാവളയങ്ങള്‍ അഥവാ ലൈഫ് ബോയ് റിങ്ങുകളുമായിട്ടാണ് ഇവ അപകടസ്ഥലത്ത് അതിവേഗമെത്തുക. ഒരേസമയം ചുരുങ്ങിയത് എട്ടുപേരെ ഇതിന് രക്ഷിക്കാനാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
വിവരങ്ങള്‍ യഥാസമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറാനുള്ള സംവിധാനവും ഡ്രോണിലുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ക്ക് കരയില്‍ നിന്നു നിര്‍ദേശങ്ങളും വിവരങ്ങളും കൈമാറാന്‍ വയര്‍ലെസ് സംവിധാനങ്ങളോടു കൂടിയ പ്രത്യേക ഫെയ്‌സ് മാസ്‌കും നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇത് കൂടുതല്‍ കൃത്യതയും വേഗവും ഉറപ്പാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പേരെ രക്ഷപ്പെടുത്താനുണ്ടെങ്കില്‍ റസ്‌ക്യൂ റാഫ്റ്റ് എന്ന റബ്ബര്‍ വഞ്ചി എത്തും. വെള്ളത്തില്‍ തൊടുന്നയുടന്‍ തനിയെ വികസിക്കുന്ന പ്രത്യേക വഞ്ചിയാണിത്.
പകര്‍ത്തുന്ന ചിത്രം 38 ഇരട്ടി വലുപ്പത്തില്‍ കാണാന്‍ കഴിയുന്ന ക്യാമറകളോടു കൂടിയ ഡ്രോണ്‍ ആണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മറൈന്‍ റസ്‌ക്യൂ വിഭാഗം ഉപയോഗിക്കുന്നത്. തെര്‍മല്‍ സെന്‍സറുകളോടു കൂടിയ ഡ്രോണുകള്‍ക്ക് ബീച്ചിലെയും കടലിലെയും ചെറുചലനങ്ങള്‍ പോലും കണ്ടെത്താനാകും.

ഷാര്‍ജ അല്‍ഖാന്‍, ഹംറിയ ബീച്ചുകളില്‍ ബോട്ടുകള്‍, ജെറ്റ് സ്‌കീ, ക്വാഡ് ബൈക്ക്, ബൈക്ക്, സൈക്കിള്‍ എന്നിവയില്‍ പട്രോളിങ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാര്‍ജ സുരക്ഷാ വിഭാഗം കഴിഞ്ഞവര്‍ഷം നടത്തിയത് 38 രക്ഷാദൗത്യങ്ങളാണ്. ഈ വര്‍ഷം ജൂണ്‍ 15 വരെ 10 രക്ഷാദൗത്യങ്ങളും നടത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
പ്രത്യേക പരിശീലനം നേടിയ കൂടുതല്‍ നീന്തല്‍ വിദഗ്ധരെയും യു.എ.ഇയിലെ ബീച്ചുകളില്‍ നിയോഗിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി അടുത്തിടെ കൂടുതല്‍ നിരീക്ഷണ ടവറുകളും സ്ഥാപിച്ചു. മംസാര്‍ ബീച്ചില്‍ നാലും അല്‍ഖാന്‍ ബീച്ചില്‍ മൂന്നും ടവറുകളാണ് സ്ഥാപിച്ചത്. ഇതോടെ ടവറുകളുടെ എണ്ണം 21 ആയി. ബീച്ചുകളില്‍ വരുന്നവര്‍ നിയമങ്ങള്‍ പാലിക്കാതെ അപകടങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.