sharjah police report
Posted By Editor Posted On

sharjah police report: യുഎഇ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു; രണ്ടുപേര്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

ഷാര്‍ജ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഷാര്‍ജയിലാണ് സംഭവം നടന്നത് (sharjah police report). അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചതായി ഷാര്‍ജ പൊലീസ് പറഞ്ഞു. കെട്ടിടത്തില്‍ നിയമ വിരുദ്ധ കാര്യങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനനുസരിച്ച് പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടം നടന്നത്. അല്‍ നഹ്ദയിലെ അപ്പാര്‍ട്ട്മെന്റില്‍ നിരവധി അനധികൃത താമസക്കാര്‍ ഉണ്ടെന്നും സ്ഥലം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ഷാര്‍ജ അല്‍ നഹ്ദ ഏരിയയിലുള്ള കെട്ടിടത്തില്‍ നിന്നാണ് ഇരുവരും വീണത്. സംഭവ സ്ഥലത്ത് ചുറ്റുവട്ടത്ത് താമസിക്കുന്നവവരടക്കം ഒട്ടേറെ പേര്‍ കൂട്ടംകൂടി. ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ടു പേര്‍ക്കും ഗുരുതര പരുക്കേറ്റതായി കണ്ടെത്തി. ഇവരെ ആദ്യം കുവൈത്ത് ആശുപത്രിയിലേയ്ക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും കൊണ്ടുപോയി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.