flight landing issue
Posted By Editor Posted On

flight landing issue: വിമാനയാത്രക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയി, ഫ്‌ലൈറ്റ് എയര്‍പോര്‍ട്ടില്‍ ഇറക്കിയില്ല

വിമാനയാത്രക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് വിമാനത്താവളത്തില്‍ ഇറക്കിയില്ല(flight landing issue). എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റും കോ-പൈലറ്റുമാണ് വിമാന യാത്രയ്ക്കിടെ ഉറങ്ങി പോയത്. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ വിമാനം റണ്‍വേയും കടന്ന് സഞ്ചരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്കുള്ള ഷെഡ്യൂള്‍ യാത്രയ്ക്കിടെ വിമാനം ഓട്ടോപൈലറ്റ് മോഡില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സംഭവം. ബോയിംഗ് 737 വിമാനം 37,000 അടി ഉയരത്തില്‍ കുതിച്ചു, ലാന്‍ഡിംഗ് ചെയ്യാന്‍ സമയമായെങ്കിലും വിമാനം അഡിസ് അബാബയിലെ പോയിന്റ് മറികടന്ന് യാത്ര തുടര്‍ന്നു. വിമാനം ഇറങ്ങാത്തതിന് തുടര്‍ന്ന് എയര്‍ ട്രാഫിക് പൈലറ്റുമാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
വിമാനം വിമാനത്താവളത്തിന് മുകളിലൂടെ പറക്കുമ്പോള്‍ വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമാവുകയും ജീവനക്കാരെ ഉണര്‍ത്തിക്കൊണ്ട് അലാറം മുഴങ്ങുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് പൈലറ്റുമാര്‍ മനസ്സിലാക്കുകയും ഉടന്‍ തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു, തുടര്‍ന്ന് വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കി. സോഷ്യല്‍ മീഡിയയിലൂടെ നിരവധി വിദഗ്ധര്‍ പൈലറ്റിന്റെ ക്ഷീണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.