expo city dubai
Posted By Editor Posted On

expo city dubai: ‘എക്‌സ്‌പോ സിറ്റി ദുബായ്’ ഒക്ടോബര്‍ ഒന്നിന് തുറക്കും

ദുബായ്: ‘എക്‌സ്‌പോ സിറ്റി ദുബായ്’ (expo city dubai) ഒക്ടോബര്‍ ഒന്നിന് തുറക്കും. ഇന്ത്യയടക്കം 191 രാജ്യങ്ങള്‍ സംഗമിച്ച എക്‌സ്‌പോ തുടങ്ങിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് സ്മാര്‍ട് നഗരവും ലോകത്തിനു സമര്‍പ്പിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മികവുകള്‍ അങ്ങേയറ്റം പ്രകടിപ്പിച്ച ഇടമായിരുന്നു എക്‌സ്‌പോ 2020. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ നടന്ന വിസ്മയ മേളയിലെ കാഴ്ചകള്‍ക്കപ്പുറമാണ് പുതിയ ലോകം. ജര്‍മന്‍ കമ്പനിയായ സീമെന്‍സിന്റെ നേതൃത്വത്തിലാണ് ദുബായ് സൗത്തില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള 438 ഹെക്ടര്‍ എക്‌സ്‌പോ വേദിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. എക്‌സ്‌പോ കുംഭഗോപുരം അല്‍ വാസല്‍ പ്ലാസ, ഇന്ത്യയടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെ പവിലിയനുകള്‍, ഗാര്‍ഡന്‍ സ്‌കൈ, ജലാശയങ്ങള്‍, ഭക്ഷ്യശൃഖലകള്‍ തുടങ്ങിയവ അതേപടിയുണ്ടാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ബഹിരാകാശ മേഖലയിലടക്കം പദ്ധതികളുടെയും സാങ്കേതികവിദ്യകളുടെയും സ്മാര്‍ട് യുഗത്തിന് എക്‌സ്‌പോ സിറ്റിയില്‍ കൊടിയേറും. ഇന്ത്യയടക്കം 27 രാജ്യങ്ങളില്‍നിന്നുള്ള 85 സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭങ്ങളുമാണ് ആദ്യഘട്ടത്തിലുള്ളത്. സംരംഭകര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് അവസരം ലഭിക്കും.
അത്യാധുനിക താമസ-സാംസ്‌കാരിക കേന്ദ്രങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ രാജ്യാന്തര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലാബുകള്‍ എന്നിവ സജ്ജമായി. ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ രാജ്യാന്തര ആസ്ഥാനവുമാകും. വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുള്‍പ്പെടുന്ന തന്ത്രപ്രധാന കേന്ദ്രമാണിത്.
ലോകത്തിലെ സകല രുചിക്കൂട്ടുകളും ആസ്വദിക്കാനുള്ള വേദി കൂടിയാകും എക്‌സ്‌പോ സ്മാര്‍ട് സിറ്റി. ഓരോ രാജ്യവും തനത് രുചിക്കൂട്ടുകള്‍ മത്സരിച്ച് അവതരിപ്പിച്ച ആദ്യ എക്‌സ്‌പോയായിരുന്നു ദുബായിലേത്. വിനോദസഞ്ചാര കേന്ദ്രമായ യുഎഇയിലെ സാധ്യതകള്‍ കണ്ടറിഞ്ഞായിരുന്നു ഇത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ രുചിക്കൂട്ടുകള്‍ അവതരിപ്പിച്ച ‘അല്‍കീബുലാന്‍’ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ ഉണ്ടാകും. മൊബിലിറ്റി പവിലിയന്‍, സസ്റ്റെയ്‌നബിലിറ്റി പവിലിയന്‍ (ടെറ) എന്നിവ വിദ്യാഭ്യാസ മേഖലയാകും.

പ്രധാന മാറ്റങ്ങള്‍ ഇവയാണ്
ഓപ്പര്‍ച്യൂണിറ്റി പവിലിയന്‍ ‘എക്‌സ്‌പോ 2020 ദുബായ് മ്യൂസിയ’മാകും.
വിമന്‍സ് പവിലിയന്‍ വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ശില്‍പശാലകള്‍, പ്രദര്‍ശന മേളകള്‍ എന്നിവയുടെ വേദിയാകും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആത്മകഥ ‘മൈ സ്റ്റോറി’യെ അടിസ്ഥാനമാക്കിയുള്ള വിഷന്‍ പവിലിയന്‍ നൂതന ആശയങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള പഠന-ഗവേഷണ മേഖലയാകും.
ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി വിവിധ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്ന കെട്ടിടമായി ഇന്ത്യ പവിലിയന്‍ മാറും. മറ്റു പവിലിയനുകളിലെ പദ്ധതികള്‍ വൈകാതെ പ്രഖ്യാപിച്ചേക്കും.
10 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്ക്, 5 കിലോമീറ്റര്‍ ജോഗിങ് ട്രാക്ക്, 45,000 ചതുരശ്ര മീറ്റര്‍ പാര്‍ക്കുകള്‍ എന്നിവയുണ്ടാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
എങ്ങനെ എത്താം
കാറിലും മറ്റും യാത്ര ചെയ്യാതെ നടന്നോ സൈക്കിളിലോ സ്മാര്‍ട് നഗരത്തിന്റെ ഏതു ഭാഗത്തും 15 മിനിറ്റ് കൊണ്ട് എത്താം. കാല്‍നട-സൈക്കിള്‍ യാത്രക്കാര്‍ക്കും ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങള്‍ക്കുമുള്ള ട്രാക്കുകള്‍ ഒരുക്കുകയും ഇവയെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്ത കാര്‍ബണ്‍ മലിനീകരണമില്ലാത്ത സംശുദ്ധ നഗരം.
ഓരോ ക്ലസ്റ്ററില്‍ നിന്നും ഒരു മിനിറ്റ് നടന്നാല്‍ എക്‌സ്‌പോ 2020 മെട്രോ സ്റ്റേഷനിലെത്താം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കും എമിറേറ്റ്‌സ് റോഡിലേക്കും വേഗമെത്താന്‍ സൗകര്യം. ഫ്‌ലൈ ഓവറോടു കൂടിയ റോഡുകള്‍, വിശാല പാര്‍ക്കിങ് മേഖല എന്നിവയുണ്ടാകും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.