expatriates uae
Posted By Editor Posted On

expatriates uae: യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; മറ്റ് വഴികള്‍ തെരഞ്ഞെടുത്ത് പ്രവാസികള്‍

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള(expatriates uae) ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ യുഎഇയില്‍ എത്താന്‍ മറ്റ് വഴികള്‍ തെരഞ്ഞെടുത്തിരിക്കുകയാണ് പ്രവാസികള്‍. ഒമാന്‍ ഉള്‍പ്പെടെ മറ്റ് ജി.സി.സി രാജ്യങ്ങള്‍ വഴി യു.എ.ഇയില്‍ എത്താന്‍ പ്രവാസികള്‍ ശ്രമിക്കുകയാണ്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളില്‍ നല്ലൊരു ശതമാനവും ‘വണ്‍ സ്‌റ്റോപ്പ്’ വിമാനങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയില്‍ സ്‌കൂളുകള്‍ തുറക്കും. ഈ സമയത്ത് കൊച്ചിയില്‍നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 മുതല്‍ മുകളിലേക്കാണ് നിരക്ക്. എന്നാല്‍, വണ്‍ സ്‌റ്റോപ്പ് വിമാനങ്ങളില്‍ 1000 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭ്യമാണ്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് ഇതുവഴി 2000 ദിര്‍ഹം വരെ ലാഭിക്കാന്‍ കഴിയുന്നു. 10 മണിക്കൂറില്‍ അധികം യാത്ര ചെയ്താല്‍ ഇത്രയും തുക ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് ഇവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
കൊച്ചിയില്‍നിന്ന് മസ്‌കത്തിലേക്ക് 600-700 ദിര്‍ഹം മാത്രമാണ് ടിക്കറ്റ്. ഒമാനിലെ ഓണ്‍ അറൈവല്‍ വിസയുമെടുത്ത് അവിടെനിന്ന് ബസില്‍ ദുബായില്‍ എത്തിയാല്‍പോലും 1000 ദിര്‍ഹമില്‍ താഴെയെ ചെലവ് വരൂ. യു.എ.ഇ വിസയുള്ളവര്‍ക്ക് 60 ദിര്‍ഹമിന് ഒമാനിലെ ഓണ്‍ അറൈവല്‍ വിസ ലഭിക്കും.
55 ദിര്‍ഹം നല്‍കിയാല്‍ ബസില്‍ ദുബായ് എത്താം. താഴ്ന്ന വരുമാനക്കാരായ പ്രവാസികളില്‍ പലരും ഈ വഴിയാണ് വരുന്നത്. പത്ത് മണിക്കൂര്‍ അധിക ജോലി ചെയ്താല്‍ 500 ദിര്‍ഹം ലഭിക്കാത്ത സാഹചര്യത്തില്‍ പത്തു മണിക്കൂര്‍ യാത്ര ചെയ്ത് ഈ തുക ലാഭിക്കാമെന്നതാണ് ഇവരുടെ ആശയം. ഒമാന്‍ വിസയെടുത്ത് വരുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചതായി സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡി അഫി അഹ്മദ് പറഞ്ഞു. ഒമാനില്‍നിന്ന് യു.എ.ഇയിലേക്ക് മികച്ച യാത്ര സൗകര്യങ്ങളുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.