uae waste management
Posted By Editor Posted On

uae waste management: യുഎഇ: ഓടുന്ന വാഹനങ്ങളില്‍നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ വന്‍തുക പിഴ

അബുദാബി : യുഎഇയില്‍ ഓടുന്ന വാഹനങ്ങളില്‍നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ വന്‍പിഴ ചുമത്തും. ഓടുന്ന വാഹനങ്ങളില്‍നിന്ന് പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ അബുദാബി പോലീസ് നടപടി കര്‍ശനമാക്കി(uae waste management). വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY ഇത്തരത്തില്‍ റോഡിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹം പിഴചുമത്തും. കൂടാതെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയന്റുകളും ലഭിക്കും. പരിസ്ഥിതിസുരക്ഷയും പൊതുജനാരോഗ്യവും കണക്കിലെടുത്ത് നിര്‍ദേശിച്ച സ്ഥലങ്ങളില്‍മാത്രം മാലിന്യങ്ങള്‍ തള്ളണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 162 ഡ്രൈവര്‍മാര്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.