uae transport shipping
Posted By Editor Posted On

uae transport shipping: ‘ഹെവി ലോഡ്’ സാധനങ്ങളുമായി അതിവേഗം പായാന്‍ യുഎഇയില്‍ സ്‌കൈ പോഡ് വരുന്നു

ഷാര്‍ജ: യുഎഇയില്‍ ‘ഹെവി ലോഡ്’ സാധനങ്ങളുമായി അതിവേഗം പായാന്‍ സ്‌കൈ പോഡ് (uae transport shipping) വരുന്നു. തൂങ്ങിപ്പായും ട്രെയിന്‍’ എന്നു വിശേഷിപ്പിക്കാവുന്ന സ്‌കൈ പോഡ് സമീപഭാവിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു മുന്നോടിയായി ഷിപ്പിങ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയായി. ഡിസംബറിലോ ജനുവരി ആദ്യമോ 2.4 കിലോമീറ്റര്‍ കേബിള്‍ പാത ചരക്ക് നീക്കത്തിനു സജ്ജമാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
കണ്ടെയ്‌നര്‍ ടെര്‍മിനലിനോടനുബന്ധിച്ച് പാര്‍ക്കിങ്ങിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള നൂതന ഡിപ്പോയും പൂര്‍ത്തിയായി. കേന്ദ്രീകൃത സംവിധാനത്തിനാകും നിയന്ത്രണം. യാത്രയ്ക്കുള്ള കേബിള്‍ പാത പൂര്‍ത്തിയാക്കി പരീക്ഷണാടിസ്ഥാനത്തില്‍ പോഡുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ടെര്‍മിനലിലേക്കുള്ള കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് യുസ്‌കൈ ട്രാന്‍സ്‌പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഒലഗ് സെറെറ്റ്‌സ്‌കി പറഞ്ഞു.
പ്രത്യേകതകള്‍
സ്ഥലം പോകില്ല, തടസ്സമില്ല
കേബിള്‍ പദ്ധതിയായതിനാല്‍ ഭൂമി നഷ്ടപ്പെടില്ലെന്നതാണു മറ്റൊരു േനട്ടം. ഗ്രാമീണ മേഖലകളിലെ ഹരിത പദ്ധതികളെ ബാധിക്കില്ല.
സ്‌കൈ പോഡിന്റെ ഇലക്ട്രിക് മോട്ടര്‍ സൗരോര്‍ജം (Electric Motor Solar Energy) ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം.
റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്നു യാത്രക്കാര്‍ക്കു മോചനമാകും. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു നേട്ടം.
പുതിയ റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും വേണ്ടിവരുന്ന സമയവും ചെലവും കുറയ്ക്കാം.

15 മീറ്റര്‍ ഉയരത്തിലുള്ള ഉരുക്കുവടങ്ങളിലൂടെയാണു സ്‌കൈ പോഡിന്റെ യാത്ര. വടങ്ങളിലൂടെ ഭാരമേറിയ വസ്തുക്കള്‍ പോകുമ്പോള്‍ വേഗം കുറയുമെന്ന വെല്ലുവിളി ഇതിനില്ല. റെയില്‍ പാതയിലൂടെ ട്രെയിന്‍ പോകുന്ന അതേ ഒഴുക്കോടെ യാത്ര ചെയ്യാം. സ്റ്റേഷനുകളും ഉണ്ടാകും 2.4 കിലോമീറ്റര്‍ വീതമുള്ള 2 ട്രാക്കുകളാണ് യാത്രാ പോഡുകള്‍ക്ക് ഉപയോഗപ്പെടുത്തുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
2019ല്‍ പരീക്ഷണയോട്ടം തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം ഷാര്‍ജ എയര്‍പോര്‍ട്ട് റോഡ് മുതല്‍ മുവൈല റോഡ് വരെയാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, താമസമേഖലകള്‍ എന്നിവയുള്ളതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.2 തരം പോഡുകളുണ്ടാകുമെന്നാണ് സൂചന. 14 പേര്‍ക്കു കയറാവുന്ന ചെറിയ പോഡും 75 പേര്‍ക്കുള്ള വലിയ പോഡും. വലിയ പോഡിന് മണിക്കൂറില്‍ 500 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാനാകും.

1.4 കോടി ഡോളറാണ് ആദ്യഘട്ടത്തിലെ ചെലവ്. ചരക്കു നീക്കത്തിനുള്ള കേബിള്‍ പാതയ്ക്ക് യാത്രയ്ക്കുള്ള കേബിളിനെക്കാള്‍ സാങ്കേതികമായും മറ്റും ചില വ്യത്യാസങ്ങളുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കുറഞ്ഞ വൈദ്യുതിയില്‍ സാധനങ്ങള്‍ കൊണ്ടുപോകാം. ഭാവിയില്‍ കേബിള്‍ നീട്ടുന്നതോടെ വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ള ചരക്ക് നീക്കത്തിനും കഴിയുമെന്നതിനാല്‍ പദ്ധതിക്കു വന്‍ സാധ്യതയാണുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
മറ്റു ഗതാഗത പദ്ധതികളെ അപേക്ഷിച്ച് കേബിള്‍ പാത(Cable route) നിര്‍മാണത്തിന് ചെലവ് കൂടുതലാണ്. കിലോമീറ്ററിന് 1.5 കോടി ഡോളര്‍ വേണ്ടിവരുമെന്നു കണക്കാക്കുന്നു. എന്നാല്‍ സര്‍വീസ് ആരംഭിക്കുകയും ഉപയോഗം കൂടുകയും ചെയ്യുന്നതോടെ ഈ നഷ്ടം പരിഹരിക്കാമെന്നു മാത്രമല്ല, നേട്ടങ്ങളേറെയാണ്. സുരക്ഷിതമായി 100 വര്‍ഷം വരെ പാത ഉപയോഗിക്കാനാകുമെന്നു വിദഗ്ധര്‍ പറയുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.