uae cricket team captain
Posted By Editor Posted On

uae cricket team captain: ചരിത്രത്തില്‍ ആദ്യമായി യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് മലയാളി ക്യാപ്റ്റന്‍

ദുബായ്: ചരിത്രത്തില്‍ ആദ്യമായി യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് (uae cricket team captain) മലയാളി ക്യാപ്റ്റന്‍. കണ്ണൂര്‍ തലശ്ശേരി സൈദാര്‍ പള്ളി ചുണ്ടങ്ങപോയില്‍ പുതിയപുരയില്‍ റിസ്‌വാന്‍ റഊഫാണ് ടീം നായകനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയുള്ള ഏക മലയാളി താരമായ റിസ്‌വാന്‍ തലശേരി സ്വദേശി അബ്ദുറഊഫിന്റെയും നസ്രീന്‍ റഊഫിന്റെയും മകനാണ്. കുടുംബ സമേതം യു.എ.ഇയിലാണ് താമസം. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഊഫ്, വഫ റഊഫ് എന്നിവര്‍ സഹോദരിമാരാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ശനിയാഴ്ച മുതല്‍ ഒമാനില്‍ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരത്തില്‍ റിസ്‌വാന്‍ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാല്‍ ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്കെതിരെ യു.എ.ഇക്ക് മത്സരിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിന് അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെ 136 പന്തില്‍ 109 റണ്‍സ് അടിച്ചെടുത്ത റിസ്‌വാന്റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019ല്‍ നേപ്പാളിനെതിരെയാണ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതേ പരമ്പരയില്‍ തന്നെ ട്വന്റി-20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റണ്‍സ് സ്വന്തമാക്കി. ഏഴ് ട്വന്റി-20യില്‍ 100 റണ്‍സാണ് സാമ്പാദ്യം. അത്യാവശ്യ ഘട്ടങ്ങളില്‍ല്‍ ഉപയോഗിക്കാവുന്ന ബൗളര്‍ കൂടിയാണ് റിസ്‌വാന്‍.
റിസ്‌വാന് പുറമെ മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സ്‌കോട്ടലന്‍ഡിനെതിരായ കഴിഞ്ഞ ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഇവരെ വീണ്ടും ടീമിലെത്തിച്ചത്. കോഴിക്കോട് കല്ലായി സ്വദേശിയാണ് ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയും. യു.എ.ഇ അണ്ടര്‍ 19 ടീം നായകനായിരുന്നു അലിഷാന്‍.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.