solar hydrogen technology
Posted By Editor Posted On

solar hydrogen technology: സോളര്‍-ഹൈഡ്രജന്‍ സാങ്കേതിക വിദ്യയില്‍ യുഎഇ ഒന്നാം നിരയിലേക്ക്; കൂടെ ഒട്ടേറെ സംരംഭങ്ങളും തൊഴിലവസരങ്ങളും

അബുദാബി: സോളര്‍-ഹൈഡ്രജന്‍ സാങ്കേതിക വിദ്യയില്‍(solar hydrogen technology) യുഎഇയുടെ ഒന്നാം നിരയിലേക്കുള്ള പ്രവര്‍ത്തനത്തിന് ശക്തയേകി സംശുദ്ധ ഊര്‍ജം. വാഹനം മുതല്‍ വ്യവസായശാല വരെ കുറഞ്ഞചെലവില്‍ പ്രവര്‍ത്തിക്കാനുള്ള മൊത്തം ഊര്‍ജം സമീപഭാവിയില്‍ സ്വന്തമാക്കാനാണു രാജ്യത്തിന്റെ പദ്ധതി. ഇതിനായി സൂര്യപ്രകാശത്തെ പിടിച്ചുകെട്ടി ‘ഹൈ വോള്‍ട്ടേജ്’ വികസനത്തിന് ഉപയോഗപ്പെടുത്തും. മരുഭൂമിയില്‍ സോളര്‍ പാനലുകളും കുടകളും വ്യാപകമാക്കി സൗരോര്‍ജ-ഹൈഡ്രജന്‍ ഉല്‍പാദനം കൂട്ടും. കൂടാതെ ഈ വര്‍ഷം 6 മാസത്തിനകം ഒപ്പുവച്ച കരാറുകള്‍ ഒട്ടേറെ സംരംഭങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
അല്‍ ദഫ്രയിലെ ഷംസ് 1 മേഖലയിലാണ് സംശുദ്ധ ഊര്‍ജ രംഗത്ത് ലോകത്ത് ഒന്നാം നിരയിലുള്ള അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി (മസ്ദര്‍)യുടെ നേതൃത്വത്തില്‍ പദ്ധതികള്‍ പുരോഗമിക്കുന്നത്. കുറഞ്ഞ ചെലവില്‍ വേണ്ടുവോളം ഊര്‍ജം എന്നതിനപ്പുറം കാര്‍ബണ്‍ മലിനീകരണമെന്ന വന്‍വെല്ലുവിളിക്കു ശാശ്വത പരിഹാരമാകുകയും ചെയ്യും. പ്രതിവര്‍ഷം 1.75 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഇല്ലാതാക്കാം. അതായത്, തലസ്ഥാന നഗരത്തില്‍ നിന്നു 15,000 കാറുകള്‍ ഇല്ലാതാകുകയോ 15 ലക്ഷം മരങ്ങള്‍ നടുകയോ ചെയ്യുന്ന ഫലം.
ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് സോളര്‍ പദ്ധതിയും(Dubai Mohammed Bin Rashid Solar Project) ഇതര എമിറേറ്റുകളിലെ സംരംഭങ്ങളും കൂടിയാകുന്നതോടെ സോളര്‍-ഹൈഡ്രജന്‍ സാങ്കേതിക വിദ്യകളില്‍ യുഎഇ ഒന്നാം നിരയിലെത്തും.

യാസ് ഐലന്‍ഡ്, സാദിയാത് എന്നിവയടക്കമുള്ള മേഖലകളിലേക്കും മസ്ദര്‍ പദ്ധതികള്‍ വ്യാപിച്ചതായി വ്യവസായം, ഉന്നത സാങ്കേതിക വിദ്യ എന്നിവയുടെ ചുമതലയുള്ള മന്ത്രിയും മസ്ദര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. 2013ല്‍ തുടങ്ങിയ ഷംസ് പദ്ധതി (Shams project) 20,000 വീടുകളില്‍ പ്രകാശം പരത്തുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് യുഎഇ.
ഈ രംഗത്ത് 2,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി. 2030 ആകുമ്പോഴേക്കും ഉല്‍പാദനം 100 ഗിഗാവാട്ടിലേറെ ആകും. പാര്‍പ്പിട സമുച്ചയങ്ങള്‍, വിദ്യാലയങ്ങള്‍, വ്യവസായ ശാലകള്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം സൗരോര്‍ജ സംരംഭങ്ങള്‍ക്കു വന്‍ സാധ്യതയാണുള്ളത്. പരമ്പരാഗത ഊര്‍ജം പൂര്‍ണമായും ഒഴിവാക്കാനാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
അതേസമയം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ വിപുലമാക്കാനും ഹരിത ഹൈഡ്രജന്‍ ഉല്‍പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇന്ത്യ-യുഎഇ സംയുക്ത പദ്ധതിക്ക് മേയില്‍ തുടക്കമായിരുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) CEPA വന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സാങ്കേതികവിദ്യകളുടെ കൈമാറ്റം, വിവിധ പദ്ധതികളില്‍ യോജിച്ച ഗവേഷണം, യന്ത്രഘടകങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവയില്‍ സഹകരിക്കും. ഇരുരാജ്യങ്ങളിലും ഒട്ടേറെ തൊഴിലവസരങ്ങള്‍ ഒരുങ്ങുമെന്നതാണു മറ്റൊരു നേട്ടം. വന്‍പദ്ധതികളുമായി മുന്നേറുന്ന യുഎഇയില്‍ സാങ്കേതിക വിദഗ്ധരെയും തൊഴിലാളികളെയും വേണ്ടിവരുന്നത് ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.