etihad rail work
Posted By Editor Posted On

etihad rail work: ഇത്തിഹാദ് റെയില്‍; വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ എന്‍ജിനുകള്‍ യുഎഇയില്‍ എത്തി; വീഡിയോ കാണാം

ദുബായ് : ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധപ്പെട്ട അത്യാധുനിക എന്‍ജിനുകള്‍ യുഎഇയില്‍ എത്തി(etihad rail work). അത്യാധുനിക തീവണ്ടികളുടെ ആദ്യബാച്ചാണ് എത്തിയത്. വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ എന്‍ജിനുകളും പുതിയ ചരക്കുവണ്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ് റെയിലാണ് എന്‍ജിനുകളുടെ നിര്‍മാണവും വിതരണവും നടത്തുക. ചൈനയിലെ സി.ആര്‍.ആര്‍.സി. ഗ്രൂപ്പ് ചരക്കുതീവണ്ടികളുടെ നിര്‍മാണത്തിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
റെയില്‍ ശൃംഖലയില്‍ ചരക്കുതീവണ്ടി എന്‍ജിനുകളുടെ എണ്ണം 45-ായി വര്‍ധിപ്പിക്കും. ഓരോ എന്‍ജിനും 100 കോച്ചുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. നൂതനബ്രേക്കിങ്, നിയന്ത്രണം, ആശയവിനിമയം, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവ ചരക്കുവണ്ടികളില്‍ സ്ഥാപിച്ചിട്ടുണ്ട്. പെട്രോകെമിക്കല്‍ വസ്തുക്കള്‍, സിമന്റ്, നിര്‍മാണസാമഗ്രികള്‍, മാലിന്യങ്ങള്‍ തുടങ്ങി വലുപ്പത്തിലും ആകൃതിയിലും വ്യത്യാസമുള്ള സാധനങ്ങള്‍ വഹിച്ചുകൊണ്ടുപോകാന്‍ ഇത്തിഹാദ് റെയിലിലൂടെ സാധിക്കും. ഇതുവഴി ഗതാഗതച്ചെലവ് കുറയ്ക്കാനും ചരക്കുനീക്കം വേഗത്തിലാക്കാനും കഴിയും.

മരുഭൂമികളിലൂടെ തടസ്സങ്ങളില്ലാതെ കടന്നുപോകാവുന്നതരത്തില്‍ എന്‍ജിനുകളില്‍ പള്‍സ് സാന്‍ഡ് ഫില്‍ട്ടറിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാനായി യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഇ.ടി.സി.എസ്.) ETCS ലെവല്‍ രണ്ടുപോലെയുള്ള ആധുനിക സാങ്കേതികവിദ്യകളുമുണ്ട്.
ഗള്‍ഫ്‌മേഖലയിലെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥയ്ക്കും യോജിച്ച രീതിയിലാണ് പുതുതായി പുറത്തിറക്കിയ തീവണ്ടികള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ചരക്കുഗതാഗതശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം 70-80 ശതമാനംവരെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാനും ഇത്തിഹാദ് റെയിലിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ധനത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന എന്‍ജിനുകള്‍ ഉയര്‍ന്ന കാര്യക്ഷമതയും ഉറപ്പുനല്‍കുന്നുണ്ട്.
ഇത്തിഹാദ് റെയില്‍ സി.ഇ.ഒ. ഷാദി മലക്, പ്രോഗ്രസ് റെയില്‍ പ്രസിഡന്റും സി.ഇ.ഒ.യുമായ മാര്‍ട്ടി ഹേക്രാഫ്ട്, സി.ആര്‍.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടറായ ഹെന്റിപാങ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് എന്‍ജിനുകള്‍, ചരക്കുവണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സുപ്രധാനവിവരങ്ങള്‍ പങ്കുവെച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.