asia cup security
Posted By Editor Posted On

asia cup security: യുഎഇയില്‍ നടക്കുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് സജ്ജം

ദുബായ്: യുഎഇയില്‍ നടക്കുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ (asia cup security) പൊലീസ് സജ്ജമാണെന്ന് അറിയിച്ചു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കം ഏഷ്യയിലെ ക്രിക്കറ്റ് രംഗത്തെ പ്രധാന ടീമുകള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ആഗസ്റ്റ് 27മുതല്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൂര്‍ണ സജ്ജമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സുരക്ഷ സംബന്ധിച്ച് ദുബായ് ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റി(ഇ.എസ്.സി) സുപ്രധാന യോഗം കഴിഞ്ഞദിവസം ചേര്‍ന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളുടെ സുരക്ഷ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തിയതായി ദുബായ് പൊലീസ് ആക്ടിങ് അസി. കമാന്‍ഡന്റ്് ബ്രിഗേഡിയര്‍ റാശിദ് ഖലീഫ അല്‍ ഫലാസി പറഞ്ഞു. സുരക്ഷയൊരുക്കുന്നതിന് തയാറാക്കിയ പുതിയ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ചും വിവിധ വകുപ്പുകളുടെ ഏകോപനവും യോഗം വിലയിരുത്തി. മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും പൊതുസമൂഹത്തിന് ബോധവത്കരിക്കാനും ദുബായ് പൊലീസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഏഷ്യയിലെ പരമ്പരാഗത ക്രിക്കറ്റ് എതിരാളികള്‍ ഏറ്റുമുട്ടുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഇതിനകം ആരംഭിച്ചിട്ടുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.