ras al khaimah
Posted By Editor Posted On

ras al khaimah: യുഎഇ: സെക്കിള്‍ യാത്രികനെ ഇടിച്ചിട്ട് രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

യുഎഇയില്‍ സെക്കിള്‍ യാത്രികനെ ഇടിച്ചിട്ടതിന് ശേഷം രക്ഷപ്പെട്ട ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഏഷ്യന്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട് അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട 29 കാരനായ അറബ് ഡ്രൈവറെയാണ് റാസല്‍ഖൈമ പോലീസ് (ras al khaimah)അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ സിഐഡി വിഭാഗത്തില്‍ നിന്നുള്ള ഒരു സംഘം വാഹനമോടിക്കുന്നയാളെയും വാഹനത്തെയും അന്വേഷിക്കാന്‍ പുറപ്പെട്ടുവെന്ന് റാസല്‍ഖൈമ പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് കമന്ററി വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുള്‍ റഹ്മാന്‍ അഹമ്മദ് അല്‍ ഷെഹി പറഞ്ഞു. വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
അന്വേഷണത്തിന്റെ ഭാഗമായി തെരുവുകളില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംഘം അവലോകനം ചെയ്തു. വീഡിയോ ക്ലിപ്പുകള്‍ വഴിയാണ് പ്രതിയെയും വാഹനത്തെയും തിരിച്ചറിഞ്ഞത്. യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് നിയമനടപടികള്‍ക്കായി ഡ്രൈവറെ അധികാരികളിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.