mahzooz winners list
Posted By Editor Posted On

mahzooz winners list: മെഹ്‌സൂസില്‍ നറുക്കെടുപ്പിലൂടെ കോടീശ്വരനായത് പ്രവാസി മലയാളി; കേരളീയര്‍ ഭാഗ്യം തുടരുന്നു

നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദം ദുബായ്: മെഹ്‌സൂസ് നറുക്കെടുപ്പിലൂടെ (mahzooz winners list) കോടീശ്വരനായത് പ്രവാസി മലയാളി. കഴിഞ്ഞ ശനിയാഴ്ച നടന്ന 88ാമത് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിര്‍ഹം) ലഭിച്ചു. യുഎഇയില്‍ നടക്കുന്ന നറുക്കെടുപ്പുകളില്‍ മലയാളികള്‍ വന്‍ സമ്മാനങ്ങള്‍ നേടുന്നത് തുടരുകയാണ്. മറ്റൊരു വിജയി ഫിലിപ്പീന്‍സ് സ്വദേശി നെല്‍സണുമായി 20 കോടി രൂപ ഷാനവാസ് തുല്യമായി പങ്കിടുകയായിരുന്നു. ഈ നറുക്കെടുപ്പില്‍ 3,349 വിജയികള്‍ക്ക് ആകെ 12,421,750 ദിര്‍ഹം വിതരണം ചെയ്തു. ഇതാദ്യമാണ് മെഹ്‌സൂസില്‍ ഒരു നറുക്കെടുപ്പില്‍ 2 ഒന്നാം സ്ഥാനക്കാരുണ്ടാകുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
കഴിഞ്ഞ 14 വര്‍ഷമായി യുഎഇയിലുള്ള ഷാനവാസ് 12 വര്‍ഷമായി ദുബായ് അല്‍ ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാര്‍ കമ്പനിയില്‍ ഫ്‌ലീറ്റ് മാനേജരായി ജോലി ചെയ്യുന്നു. ഇദ്ദേഹവും നെല്‍സണും വെവ്വേറെ നല്‍കിയ അഞ്ച് നമ്പറുകളില്‍(7,9,17,19,21) അഞ്ചും കൃത്യമായി വന്നതോടെ 20 കോടി രൂപ പങ്കിടുകയായിരുന്നു. മഹ്സൂസ് ഇതുവരെ സൃഷ്ടിച്ച മള്‍ട്ടി മില്യണയര്‍മാരുടെ എണ്ണം 27 ആണ്. അതില്‍ 6 എണ്ണം 2022-ല്‍.
മെഹ്‌സൂസ് ആരംഭിച്ചതു മുതല്‍ ഷാനവാസ് എല്ലാ ആഴ്ചയും ഭാഗ്യം പരീക്ഷിക്കുന്നു. ഇത് രണ്ടാം തവണയാണ് ഭാഗ്യദേവത കടാക്ഷിക്കുന്നത്. നേരത്തെ 35,000 ദിര്‍ഹം ലഭിച്ചിട്ടുണ്ട്. എപ്പോഴും ഒറ്റയ്ക്കാണ് നറുക്കെടുക്കുന്നത്. ചിലയാഴ്ചകളില്‍ രണ്ടെണ്ണം എടുക്കാറുണ്ട്. സാധാരണഗതിയില്‍ അഞ്ച് നമ്പരുകള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
താന്‍ കോടീശ്വരനായത് അറിയാതെ ശനിയാഴ്ച രാത്രി സാധരണ പോലെ ഷാനവാസ് ഉറങ്ങി. ഞായറാഴ്ച രാവിലെ മെഹ്‌സൂസില്‍ നിന്ന് ഫോണ്‍ ലഭിച്ചപ്പോള്‍ വിശ്വസിച്ചില്ല. പിന്നീട് മെയില്‍ വന്നപ്പോഴാണ് നമ്പരുകള്‍ ശരിയാണെന്നും വിജയിയാണെന്നും ഉറപ്പിച്ചത്. ഉടന്‍ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ജോലി ചെയ്യുന്ന കമ്പനിയുടമയെയും സഹപ്രവര്‍ത്തകരെയും വിവരം അറിയിച്ചപ്പോള്‍ അവരും ഏറെ സന്തോഷം പ്രകടിപ്പിച്ചു. പലരും മെഹ്‌സൂസില്‍ പങ്കെടുക്കാനും തുടങ്ങി. 41 കാരനായ ഷാനവാസ് 4.500 ദിര്‍ഹം പ്രതിമാസ ശമ്പളത്തിനാണ് ഇപ്പോള്‍ ജോലി ചെയ്തുവരുന്നത്. തത്കാലം ജോലി തുടരാനാണ് തീരുമാനം. പണം എന്തുചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. ഭാര്യയും 2 കുട്ടികളുമടങ്ങുന്നതാണ് ഷാനവാസിന്റെ കുടുംബം. വായ്പകള്‍ പലതും വീട്ടണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം വിനിയോഗിക്കുമെന്നും ഷാനവാസ് പറഞ്ഞു.

ശനിയാഴ്ച രാത്രി നറുക്കെടുക്കുമ്പോള്‍ നെല്‍സണ്‍ ജോലിയിലായിരുന്നു. ഒരു സുഹൃത്താണ് വിളിച്ചുപറഞ്ഞത്, മെഹ്‌സൂസില്‍ വിജയിയായിട്ടുണ്ടെന്ന്. ഉടന്‍ തന്റെ മെഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് മനസിലായി. എന്നാല്‍ കുടുംബത്തോട് സന്തോഷവാര്‍ത്ത വിളിച്ച് പറഞ്ഞപ്പോള്‍ അവരാദ്യം വിശ്വസിക്കാനേ കൂട്ടാക്കിയില്ല. ജീവിതത്തില്‍ ഇതാദ്യമാണ് ഇത്ര വലിയ സമ്മാനം നേടുന്നതെന്നും നെല്‍സണ്‍ പറഞ്ഞു. ഈ യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
മെഹ്‌സൂസില്‍ ഏറ്റവുമധികം ഭാഗ്യാന്വേഷണം നടത്തുന്നത് ഇന്ത്യക്കാരും ഫിലിപ്പീനികളുമാണെന്ന് സംഘടാകരായ ഇവിങ്‌സ് സിഇഒ ഫാരിദ് സാംജി പറഞ്ഞു. ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള 50,000-ത്തിലേറെ പേര്‍ മഹ്സൂസിന്റെ വിജയികളില്‍ ഉള്‍പ്പെടുന്നു. അവരില്‍ 3000-ത്തിലേറെ പേര്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി. ഫിലിപ്പീന്‍സില്‍ നിന്ന് 27,000 വിജയികളുണ്ടായി. അവരില്‍ 1700-ലേറെ പേര്‍ രണ്ട് മികച്ച സമ്മാനങ്ങള്‍ നേടി.

info

ഏത് വണ്ടിയുടെ പാർട്സും ഇനി ഇവിടെ കിട്ടും

Comments (0)

Leave a Reply

Your email address will not be published.