dubai duty free promotion
Posted By Editor Posted On

dubai duty free promotion: ദുബായ് ഡ്യൂട്ടി ഫ്രീ 1 മില്യണ്‍ ഡോളര്‍ വിജയിയെ പ്രഖ്യാപിച്ചു, ഇന്ത്യക്കാരന്‍ ആഢംബര വാഹനം സ്വന്തമാക്കി

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ (dubai duty free promotion) ഏറ്റവും പുതിയ 1 മില്യണ്‍ ഡോളര്‍ വിജയിയായി ഒരു അമേരിക്കന്‍ പൗരനെ പ്രഖ്യാപിച്ചു. . ജൂലൈ 22-ന് വാങ്ങിയ 0680 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം മില്ലേനിയം മില്യണയര്‍ സീരീസ് 397-ല്‍ ഏറ്റവും പുതിയ 1 മില്യണ്‍ ഡോളര്‍ വിജയിയായത്. 1999-ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്റെ തുടക്കം മുതല്‍ 1 മില്യണ്‍ ഡോളര്‍ നേടിയ 12-ാമത്തെ അമേരിക്കന്‍ പൗരനായ സബെല്‍. നിലവില്‍ അദ്ദേഹത്തെ ബന്ധപ്പെടാനാവുന്നില്ലെങ്കിലും തന്റെ വിജയങ്ങളെക്കുറിച്ച് അറിയുമ്പോള്‍ അയാള്‍ ആശ്ചര്യപ്പെടുമെന്ന സംഘാടകര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിനെ തുടര്‍ന്ന് രണ്ട് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി. ലെബനന്‍ ആസ്ഥാനമായുള്ള ഫ്രഞ്ച് പൗരനായ എലീ ചാമി, ജൂലൈ 26-ന് ഓണ്‍ലൈനില്‍ വാങ്ങിയ ഫൈനെസ്റ്റ് സര്‍പ്രൈസ് സീരീസ് 1813-ല്‍ ടിക്കറ്റ് നമ്പര്‍ 1181 ലൂടെ BMW 750Li xDrive M Sport (Donington Grey) കാര്‍ നേടി. ഓഗസ്റ്റ് 18 ന് തന്റെ 50-ാം ജന്മദിനം ആഘോഷിക്കുന്ന ചാമി, തന്റെ വിജയ വാര്‍ത്ത കേട്ട് ആവേശഭരിതനായി: ‘എന്തൊരു അത്ഭുതകരമായ ജന്മദിന സമ്മാനം! ഈ അപ്രതീക്ഷിത സര്‍പ്രൈസിന് വളരെ നന്ദി ദുബായ് ഡ്യൂട്ടി ഫ്രീ!’അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ആസ്ഥാനമായുള്ള ഇന്ത്യന്‍ പൗരനായ മുഹമ്മദ് ഹാഷിര്‍, ഫൈനെസ്റ്റ് സര്‍പ്രൈസ് സീരീസ് 509 ലെ ടിക്കറ്റ് നമ്പര്‍ 0159 ലൂടെ ബിഎംഡബ്ല്യു R1250 RS (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) മോട്ടോര്‍ബൈക്ക് സ്വന്തമാക്കി. ഷാര്‍ജയില്‍ താമസിക്കുന്ന 33 കാരനായ മെക്കാനിക്കല്‍ എഞ്ചിനീയറായ ഹാഷിര്‍ ഫൈനെസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്, കുറച്ച് വര്‍ഷങ്ങളായി തന്റെ സ്വപ്ന മോട്ടോര്‍ ബൈക്കിനായി കാത്തിരിക്കുകയാണ്. dubaidutyfree.com-ല്‍ ഓണ്‍ലൈനായാണ് ഹാഷിര്‍ ടിക്കറ്റ് വാങ്ങിയത്.
‘ഒടുവില്‍ വിജയിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഈ അത്ഭുതകരമായ പ്രമോഷന് വേണ്ടി ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി അറിയിക്കുന്നു, എന്റെ പുതിയ ബൈക്ക് കാണാനും ആദ്യ സവാരിക്കായി കാത്തിരിക്കാനും എനിക്ക് ക്ഷമയില്ലെന്നും,’ അദ്ദേഹം പറഞ്ഞു.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കോണ്‍കോര്‍സ് സിയില്‍ ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രമേഷ് സിദാംബി, ജോയിന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സലാഹ് തഹ്ലാക്ക്, എസ്വിപി – പര്‍ച്ചേസിംഗ് ഷാരോണ്‍ ബീച്ചം എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.