dubai court verdict
Posted By Editor Posted On

dubai court verdict: ദുബായില്‍ ഉണ്ടായ തീപിടിത്തം; ഇന്ത്യക്കാരനുള്‍പ്പെടെ 5 പേര്‍ കുറ്റക്കാര്‍

ദുബായ് : ദുബായില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ 5 പേര്‍ കുറ്റക്കാരെന്ന് കോടതി വിധി(dubai court verdict). ജബല്‍ അലി തുറമുഖത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ തീപിടിത്തത്തിന്റെ വിധിയാണ് കഴിഞ്ഞ ദിവസം വന്നത്. ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. സ്‌ഫോടനമുണ്ടായ ചരക്ക് കപ്പലിന്റെ ക്യാപ്റ്റനായ ഇന്ത്യക്കാരനെയും നാലു പാക്കിസ്ഥാനി പൗരന്‍മാരെയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ഇവര്‍ക്ക് ഒരു മാസം വീതം തടവും ഒരു ലക്ഷം ദിര്‍ഹം വീതം പിഴയും ശിക്ഷ വിധിച്ചു. സംഭവത്തില്‍ ഒരു ഷിപ്പിങ് കമ്പനിക്കും രണ്ട് കാര്‍ഗോ കമ്പനികള്‍ക്കും മെറൈന്‍ ട്രേഡിങ് കമ്പനിക്കും ഒരു ലക്ഷം ദിര്‍ഹം വീതം കോടതി പിഴ ചുമത്തി. 247 ലക്ഷം ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായത്. കപ്പലില്‍ തീപിടിത്തത്തിന് കാരണമായേക്കാവുന്ന വസ്തുക്കള്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്ന് കോടതി കണ്ടെത്തി.

info

ഇന്നത്തെ യുഎഇ ദിർഹം രൂപ വിനിമയ നിരക്ക്

Comments (0)

Leave a Reply

Your email address will not be published.