dubai airport passengers
Posted By Editor Posted On

dubai airport passengers: ദുബായ് വിമാനത്താവളം പ്രതാപം വീണ്ടെടുത്തു; യാത്രക്കാരില്‍ 191 ശതമാനം വര്‍ധന

ദുബായ്: ദുബായ് വിമാനത്താവളത്തിലെ യാത്രക്കാര്‍ (dubai airport Passengers)അതിവേഗം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഈവര്‍ഷം രണ്ടാം പാദത്തിലെ മൂന്നുമാസം 1.42 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കോവിഡ് കാലത്തെ പ്രതിസന്ധികളെ ഉടനടി തരണം ചെയ്യാന്‍ ദുബായ് വിമാനത്താവളത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന 191 ശതമാനമാണ്. വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 45 ദിവസം അടച്ചിടേണ്ടി വന്നിട്ടും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാസങ്ങളില്‍ വളര്‍ച്ച കൂടുകയാണ് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
2022ല്‍ വിമാനത്താവളത്തില്‍ ആകെ 6.24കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ 5.83കോടിയാണ് പ്രവചിക്കപ്പെട്ടിരുന്നത്. അവസാന പാദത്തില്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രതീക്ഷിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. കഴിഞ്ഞവര്‍ഷത്തെ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമാണ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറുമാസത്തില്‍ 2.79 കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍നിന്ന് 12 ലക്ഷം മാത്രം കുറവാണിത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും മികച്ച രീതിയില്‍ ജോലിസ്ഥലം രൂപകല്‍പന ചെയ്തതിന് കഴിഞ്ഞയാഴ്ച ദുബായ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച തൊഴില്‍ദാതാക്കള്‍ക്കുള്ള ഏഴാമത് സ്റ്റീവി അവാര്‍ഡുകളില്‍ നൂതന ജോലിസ്ഥല പുനര്‍രൂപകല്‍പനക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. ജീവനക്കാര്‍, ഉപഭോക്താക്കള്‍, അതിഥികള്‍ എന്നിവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളാണ് അവാര്‍ഡിന് പരിഗണിച്ചത്. സുപ്രധാന സാങ്കേതിക സംവിധാനങ്ങളുടെ മാറ്റങ്ങളും വളരെ ചുരുങ്ങിയ കാലയളവില്‍ നടപ്പാക്കി. ഇതെല്ലാമാണ് അവാര്‍ഡിന് സഹായിച്ചത്. പി.സി.ആര്‍ പരിശോധനക്കും വാക്‌സിനേഷനുമുള്ള സൗകര്യം ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി എയര്‍പോര്‍ട്ട് അധികൃതര്‍ ഒരുക്കിയിരുന്നു.
കോവിഡിനെ വിജയകരമായി മറികടക്കുമ്പോള്‍ തന്നെ ഉപഭോക്തൃ സേവന ഗുണനിലവാരം നിലനിര്‍ത്താനും സാധിച്ചതായി ദുബൈ എയര്‍പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ ഗ്രിഫിത്സ് പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.