big ticket winners
Posted By Editor Posted On

big ticket winners: അബുദാബി ബിഗ് ടിക്കറ്റ്: വിവിധ നറുക്കെടുപ്പില്‍ വന്‍തുക സമ്മാനം, വിജയികളായവരില്‍ ഏറെയും ഇന്ത്യക്കാര്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയികള്‍ (big ticket winners) മൂന്ന് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി. ജൂലൈ മാസം നടത്തിയ നാല് പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളായ ഓരോരുത്തരുമാണ് ഈ തുക നേടിയത്. ഇതിന് പുറമെ നടന്ന ബിഗ് സമ്മര്‍ ബൊണാണ്‍സ നറുക്കെടുപ്പും നടന്നു. ഇതില്‍ വിജയിച്ച ഭാഗ്യവാന് അഞ്ച് ലക്ഷം ദിര്‍ഹം ലഭിച്ചു. ഈ പ്രത്യേക നറുക്കെടുപ്പുകളിലെല്ലാം കൂടി വിജയികള്‍ 15 ലക്ഷത്തിലേറെ ദിര്‍ഹമാണ് (മൂന്ന് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. വിജയികളില്‍ ഏറെയും ഇന്ത്യക്കാരാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ജൂലൈ മാസം നടത്തിയ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ നൗഷാദ് കുട്ടിയാണ് വിജയിയായത്. മൂന്ന് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ അദ്ദേഹം ഖത്തറില്‍ ഒരു ട്രേഡിങ് സര്‍വീസസ് കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്ന് ടെലിഫോണ്‍ കോള്‍ ലഭിച്ച നിമിഷത്തില്‍ അത്യധികം സന്തോഷിച്ച അദ്ദേഹം ഈ വിജയത്തിലൂടെ ജീവിതത്തില്‍ വരുന്ന മാറ്റത്തിനായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ ദാമിസെട്ടി രാമ കിരണ്‍ കുമാറാണ് ജൂലൈയിലെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയായി മൂന്ന് ലക്ഷം ദിര്‍ഹം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷമായി തന്റെ പത്ത് സുഹൃത്തുക്കളുമായി ചേര്‍ന്ന് പണം സമാഹരിച്ച് അദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷം മറച്ചുവെച്ചില്ല. സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുന്ന സമ്മാനത്തുകയില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പണം നാട്ടില്‍ കുടുംബത്തിനായി ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരന്‍ തന്നെയായ ഫയാസ് പറഞ്ഞാറയിലാണ് ജൂലൈയില്‍ നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം നേടിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ അജ്മാനില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ കുറേ വര്‍ഷമായി തന്റെ ഒരു ബന്ധുവുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് എടുക്കുകയാണെന്ന്, സമ്മാന വിവരം അറിയിച്ചുകൊണ്ട് ബന്ധപ്പെട്ട ബിഗ് ടിക്കറ്റ് പ്രതിനിധിയോട് അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

ജൂലൈയിലെ അവസാന പ്രതിവാര നറുക്കെടുപ്പില്‍ വിജയായി മൂന്ന് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ബംഗ്ലാദേശ് സ്വദേശിയായ റിങ്കു ദേബ് രദാ കാന്തയാണ്. ജൂലൈയിലെ അവസാന ആഴ്ച ടിക്കറ്റെടുത്ത അദ്ദേഹം ഷാര്‍ജയിലാണ് താമസിക്കുന്നത്. സമ്മാനം ലഭിക്കുന്ന പണം എങ്ങനെ ചെലഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, താനും സുഹൃത്തും ചേര്‍ന്ന് നടത്തുന്ന ബിസിനസിലേക്ക് മുഴുവന്‍ തുകയും നിക്ഷേപിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ‘ഭാഗ്യമാണ് ബിഗ് ടിക്കറ്റിന്റെ അടിസ്ഥാനം, എന്റെ ഭാഗ്യം കൊണ്ടുമാത്രമാണ് എനിക്ക് ഈ തുക സമ്മാനമായി ലഭിച്ചതെന്ന് തന്നെയാണ് എന്റെ വിശ്വാസം’ -ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് റിങ്കു നല്‍കുന്ന സന്ദേശം ഇതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ബിഗ് ടിക്കറ്റിന്റെ ആദ്യത്തെ ക്യാഷ് ബൊണാണ്‍സ നറുക്കെടുപ്പിലെ വിജയിയായ കോളിന്‍ ഡിസൂസ 15 വര്‍ഷം മുമ്പ് ആദ്യമായി ജോലി ലഭിച്ചപ്പോള്‍ മുതല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങി. അന്ന് മുതല്‍ എല്ലാ മാസവും ടിക്കറ്റെടുത്തിരുന്ന അദ്ദേഹത്തിന് ഒടുവില്‍ ജീവിതം മാറിമറിയുന്ന സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ബിഗ് ടിക്കറ്റില്‍ നിന്ന് ലഭിച്ചു. ഇന്ത്യക്കാരനായ കോളിന്‍ ഡിസൂസ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇപ്പോഴും അബുദാബിയില്‍ തന്നെയാണ് താമസിക്കുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.