private flights
Posted By Editor111 Posted On

private flights:സൗദിയിൽ ചെറു വിമാനം തകർന്ന് ട്രെയിനി പൈലറ്റിനു ദാരുണാന്ത്യം

റിയാദ്∙ റിയാദിലെ അൽ തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറുവിമാനം തകർന്ന് ട്രെയിനി പൈലറ്റിനു ദാരുണാന്ത്യം.സൗദി അറേബ്യയുടെ ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ചൊവ്വാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാവിലെ 6:30 ഓടെയാണ് വിമാനം തകർന്നത്.

വിമാനത്തിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നതെന്നും അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അൽ-തുമാമ വിമാനത്താവളത്തിന് 5 കിലോമീറ്റർ വടക്ക് അകലെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 29 കിലോമീറ്റർ അകലെയാണ് അൽ തുമാമ വിമാനത്താവളം.

Comments (0)

Leave a Reply

Your email address will not be published.