mahzooz draw multi millionaire
Posted By Editor Posted On

mahzooz draw multi millionaire: മഹ്സൂസ് നറുക്കെടുപ്പിലൂടെ ഭീമമായ തുക പങ്കിട്ട് ഇന്ത്യന്‍ പ്രവാസി ഉള്‍പ്പെടെ രണ്ടുപേര്‍

മഹ്സൂസ് നറുക്കെടുപ്പിലൂടെ (mahzooz draw multi millionaire)10 ദശലക്ഷം സ്വന്തമാക്കി പ്രവാസികള്‍ ജീവനക്കാര്‍. ഇന്ത്യയില്‍ നിന്നുള്ള ഷാനവാസും ഫിലിപ്പീന്‍സില്‍ നിന്നുള്ള നെല്‍സണുമാണ് ആ ഭാഗ്യവാന്മാര്‍.10 മില്യണ്‍ ദിര്‍ഹം മഹ്സൂസ് ഗ്രാന്‍ഡ് പ്രൈസിന്റെ സംയുക്ത ജേതാവായ ഇരുവരും ഒറ്റ രാത്രികൊണ്ട് 5 ദശലക്ഷം ദിര്‍ഹം സ്വന്തമാക്കി.
5 മില്യണ്‍ ദിര്‍ഹം ജേതാവായ ഷാനവാസ് താന്‍ ക്രമരഹിതമായി നമ്പറുകളാണ് തിരഞ്ഞെടുത്തതെന്ന പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി യു.എ.ഇ.യിലുള്ള അദ്ദേഹത്തിന് ഇവിടെ ബിസിനസ്സില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ട്. ‘എനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്, അവ പരിഹരിക്കുന്നതിനാണ് എന്റെ മുന്‍ഗണന,’ കഴിഞ്ഞ 18 മാസമായി അദ്ദേഹം മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും മുമ്പ് ഒരിക്കല്‍ മാത്രമാണ് 35 ദിര്‍ഹം നേടിയത്. ‘5 മില്യണ്‍ ദിര്‍ഹം നേടിയതിന് ശേഷം എനിക്ക് ഒരു കോള്‍ ലഭിച്ചു, പക്ഷേ ഇതൊരു തമാശ കോളാണെന്ന് ഞാന്‍ കരുതി. പിറ്റേന്ന് രാവിലെ ഞാന്‍ ഇന്‍ബോക്സ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി,” ഷാനവാസ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
റെന്റ് എ കാര്‍ സ്ഥാപനത്തിലെ ഫ്‌ലീറ്റ് കണ്‍ട്രോളര്‍ ഷാനവാസിന് ഒരു ദിവസം മഹത്തായ സമ്മാനം ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ‘എപ്പോഴാണെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് എല്ലായ്‌പ്പോഴും ആ ധൈര്യം ഉണ്ടായിരുന്നു,’ ഷാനവാസ് പറഞ്ഞു.”എന്റെ സഹപ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണ്, അവരും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയിരിക്കുന്നു,” ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ താമസിക്കുന്ന നെല്‍സണ്‍ വെറ്റ് വൈപ്പ്‌സ് പ്രൊഡക്ഷന്‍ യൂണിറ്റില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ‘എന്റെ കുടുംബത്തിലുള്ളവരുടെ ജനനത്തീയതി എന്നെ 5 ദശലക്ഷം ദിര്‍ഹം നേടാന്‍ സഹായിച്ചു,’ നെല്‍സണ്‍ സന്തോഷത്തോടെ പറഞ്ഞു. നെല്‍സണ്‍ കഴിഞ്ഞ 18 മാസമായി മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് ഒരേ നമ്പറുകളോടെയാണ്. ”അത് എന്റെ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളാണ്. എന്റെ ജനനത്തീയതി 7 ആണ്; എന്റെ ഭാര്യയുടെ 9, മകളുടെ 17, മകന്റെ 19, ഇളയ മകന്റെ 21, ”നെല്‍സണ്‍ പറഞ്ഞു.
നെല്‍സന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആ ഭാഗ്യ സംഖ്യയെക്കുറിച്ച് അറിയാം. ”ഞാന്‍ വിജയിച്ചതായി എനിക്കറിയില്ലായിരുന്നു. ഞാന്‍ സാധാരണയായി പങ്കെടുക്കുന്ന നമ്പറുകളെക്കുറിച്ച് അറിയാമായിരുന്നതിനാല്‍ എന്നെ അറിയിക്കാന്‍ എന്റെ സുഹൃത്തുക്കളും ഭാര്യയും എന്നെ വിളിച്ചപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ച് അറിഞ്ഞത്, ”നെല്‍സണ്‍ പറഞ്ഞു.

അദ്ദേഹം ഇപ്പോഴും അവിശ്വാസത്തിലാണ്, ചെലവും നിക്ഷേപവും തീരുമാനിച്ചിട്ടില്ല. ”ഞാന്‍ ഫിലിപ്പീന്‍സില്‍ സ്ഥലം വാങ്ങുകയും എനിക്കായി ഒരു വീട് പണിയുകയും ചെയ്യും. ഭാവിയില്‍, വെറ്റ് വൈപ്പുകളുടെ ഒരു ബിസിനസ്സ് സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിക്കും. കോളേജിലേക്ക് പോകാന്‍ മകള്‍ കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
രണ്ട് വിജയികളും അവര്‍ നേടിയ തുക ഉപയോഗിച്ച് അവരുടെ ഭാവി ആസൂത്രണം ചെയ്യുന്നു, എന്നാല്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് ജോലി ഉപേക്ഷിക്കാന്‍ അവര്‍ പദ്ധതിയിടുന്നില്ല. ഇതാദ്യമായാണ് മഹ്സൂസിന് രണ്ട് മികച്ച വിജയികള്‍ ലഭിക്കുന്നതെന്ന് മഹ്സൂസിന്റെ മാനേജിംഗ് ഓപ്പറേറ്റര്‍ എവിംഗ്സ് സിഇഒ ഫരീദ് സാംജി പറഞ്ഞു. ”ഞങ്ങള്‍ 27 മള്‍ട്ടി-കോടീശ്വരന്മാരെ സൃഷ്ടിച്ചു, ഇതുവരെ മൊത്തം 260 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കിയിട്ടുണ്ട് ”സാംജി കൂട്ടിച്ചേര്‍ത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.