kaaba mecca
Posted By Editor Posted On

kaaba mecca: സല്‍മാന്‍ രാജാവിനു വേണ്ടി മക്കയിലെ കഅബ കഴുകി കിരീടാവകാശി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മക്കയിലെ കഅബ(kaaba mecca) കഴുകി. സല്‍മാന്‍ രാജാവിന് വേണ്ടിയാണ് കിരീടാവകാശി കഅബ കഴുകിയത്. അതിന് മുന്നോടിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുകയും പ്രാര്‍ഥിക്കുകയും ചെയ്തു.സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
തായിഫ് ഗവര്‍ണര്‍ സൗദ് ബിന്‍ നഹര്‍ ബിന്‍ സൗദ് രാജകുമാരന്‍, ജിദ്ദ ഗവര്‍ണര്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ ജലാവി രാജകുമാരന്‍, ഷെയ്ഖ് സാലിഹ് ബിന്‍ ഹുമൈദ്, ഷെയ്ഖ് അബ്ദുല്ല അല്‍ മുത്ലാഖ്, ഷെയ്ഖ് അബ്ദുല്ല അല്‍ മുത്ലാഖ്, സാദ് അല്‍ ഷത്രി, ഷെയ്ഖ് ബന്ദര്‍ ബലില എന്നിവരും പങ്കെടുത്തു. രണ്ട് വിശുദ്ധ പള്ളികളുടെ ജനറല്‍ പ്രസിഡന്‍സിയുടെ പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് ഇവരെ സ്വീകരിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.