india uae trade
Posted By Editor Posted On

india uae trade: യുഎഇ-ഇന്ത്യ: ഇറക്കുമതിയിലും കയറ്റുമതിയിലും വന്‍ കുതിപ്പ്

ദുബായ്: യുഎഇയും ഇന്ത്യയും തമ്മിലുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും (india uae trade) വന്‍ കുതിപ്പ്. ഇന്ത്യയും യു.എ.ഇയും ഫെബ്രുവരിയില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനെത്തുടര്‍ന്നാണ് (സെപ)ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം കുതിച്ചുയര്‍ന്നത്. മേയ് ആദ്യത്തില്‍ കരാര്‍ നിലവില്‍ വന്നശേഷം നടന്ന രണ്ടുമാസത്തെ വ്യാപാര റിപ്പോര്‍ട്ടിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി 16 ശതമാനം വര്‍ധിച്ച് 527 കോടി ഡോളറായി. ഈ കാലയളവില്‍ യു.എ.ഇയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 65 ശതമാനം വര്‍ധിച്ച് 910 കോടി ഡോളറിലെത്തി. ഇന്ത്യയിലേക്ക് കയറ്റുമതി വര്‍ധിച്ച പ്രധാന ഇനങ്ങള്‍ ക്രൂഡ്ഓയിലും സ്വര്‍ണവുമാണ്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, അവശ്യ എണ്ണകള്‍, വാഹനങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്തത്. കരാറിന്റെ ആദ്യഘട്ടത്തില്‍തന്നെ വളര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ അടുത്ത മാസങ്ങളിലും വലിയ പ്രതീക്ഷയാണ് വ്യപാര മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.

യു.എ.ഇയില്‍നിന്ന് മേയില്‍ മാത്രം 490 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. ഇതില്‍ 290 കോടിയും എണ്ണ ഇറക്കുമതിയായിരുന്നു. ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങളുടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി രണ്ടുമാസത്തിനിടെ 192 ശതമാനമാണ് വര്‍ധിച്ചത്. പാദരക്ഷകളുടെ കയറ്റുമതി 73 ശതമാനവും രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 33 ശതമാനം, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടേത് 50 ശതമാനം, റെഡിമെയ്ഡ് തുണിത്തരങ്ങള്‍ 42 ശതമാനം എന്നിങ്ങനെയും വര്‍ധിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
രണ്ടുമാസത്തെ വ്യാപാരത്തിലെ വര്‍ധന ‘സെപ’യുടെ മൂല്യം വ്യക്തമാക്കുന്നതാണെന്ന് യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സയൂദി ട്വിറ്ററില്‍ കുറിച്ചു. കരാര്‍ വേഗത്തിലുള്ളതും സുസ്ഥിരവുമായ വളര്‍ച്ചക്ക് ഉതകുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തതെന്നും ഇതൊരു തുടക്കംമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.