fiba asia cup
Posted By Editor111 Posted On

fiba asia cup : ഏഷ്യാ കപ്പ് ടിക്കറ്റ് വിൽപ്പന തുടങ്ങി; ഓൺലൈനിൽ പാസുകൾ എങ്ങനെ വാങ്ങാം

ദുബായ് : ഏഷ്യാ കപ്പിനുള്ള മത്സര ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.ദുബായിലെ പ്ലാറ്റിനം ലിസ്റ്റും പ്രഖ്യാപിച്ചിട്ടുണ്ട്.ക്രിക്കറ്റ് ആരാധകർക്ക് ഓൺലൈനായി ടിക്കറ്റ് വാങ്ങാമെന്ന് ടിക്കറ്റിംഗ് പ്ലാറ്റ്ഫോം അറിയിച്ചു. ടിക്കറ്റിനായി ഏറെ നാളത്തെ കാത്തിരിപ്പിലായിരുന്നു ആരാധകർ.വൈകുന്നേരം 5.30 ന് മുതൽ വെബ്‌സൈറ്റിൽ ക്യൂവിലായിരുന്നുവെന്ന് ക്രിക്കറ്റ് ആരാധകനായ സഫർ മഹമൂദ് പറഞ്ഞു.നിങ്ങൾ ക്യൂവിൽ ആണെങ്കിൽ, വിഷമിക്കേണ്ടെന്നും , എല്ലാവർക്കും ടിക്കറ്റ് ലഭിക്കാൻ ന്യായമായ അവസരം നൽകുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അധികൃതർ പറയുന്നു. ഉയർന്ന ഡിമാൻഡ് കാരണം, ആദ്യം വരുന്നവർക്ക് ആദ്യം സെർവ് വാങ്ങാനുള്ള ഒരു ന്യായമായ പർച്ചേസ് പോളിസിയാണ് സജ്ജീകരിച്ചിരിക്കുന്നത്. * വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക* https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY

ദുബായിലെയും ഷാർജയിലെയും സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങാൻ പ്രത്യേകം ലാൻഡിംഗ് പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്.പേജ് തുറന്നിടാൻ ആരാധകരോട് പറഞ്ഞിട്ടുണ്ട്. ടിക്കറ്റ് വിൽപ്പന ആരംഭിക്കുമ്പോൾ നിങ്ങൾക്ക് മുമ്പിൽ ആളുകൾ ഉണ്ടെങ്കിൽ അവർ വാങ്ങിയ ശേഷം നിങ്ങൾക്ക് ലഭിക്കുമെന്നും അധികൃതർ പറയുന്നു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പറയുന്നതനുസരിച്ച്, ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടിക്കറ്റുകൾ ഓഗസ്റ്റ് 15 തിങ്കളാഴ്ച വിൽപനയ്‌ക്കെത്തി. എന്നിരുന്നാലും, സമയം വ്യക്തമാക്കാത്തതിനാൽ, അതിരാവിലെ മുതൽ ആളുകൾ വെബ്‌സൈറ്റിൽ ക്യൂവിലാണ്.

ശ്രീലങ്കയിൽ ആദ്യം നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ നടക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഓഗസ്റ്റ് 28 ന് ദുബായിൽ നടക്കും.28 അവധി ദിവസമായതിനാൽ ടിക്കറ്റിനു ഡിമാൻഡ് കൂടുതലുമാണ്.

info

Comments (0)

Leave a Reply

Your email address will not be published.