Posted By Editor Posted On

dubai emmigration: ദുബായില്‍ സ്വന്തം പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സ്റ്റാമ്പ് ചെയ്ത് കുട്ടികള്‍; അപൂര്‍വ അവസരം

ദുബായ് : സ്വന്തം പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സ്റ്റാമ്പ് ചെയ്ത് ദുബായില്‍ സന്ദര്‍ശത്തിനെത്തിയ കുട്ടികള്‍. രക്ഷിതാക്കള്‍ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാനെത്തിയ കുട്ടികള്‍ക്കാണ് കഴിഞ്ഞദിവസം ഈ അപൂര്‍വ അവസരം ലഭിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍നിന്ന് (dubai emmigration) സ്വന്തം പാസ്‌പോര്‍ട്ടില്‍ സ്വയം എന്‍ട്രി സ്റ്റാമ്പ് ചെയ്യാന്‍ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ആ രണ്ടു കുട്ടികളും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
എമിഗ്രേഷന്‍ കൗണ്ടറിന് അകത്തുകയറി പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന കുട്ടികളുടെ ചിത്രം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സാമൂഹിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെയാണ് ജി.ഡി.ആര്‍.എഫ്.എ. മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി എമിഗ്രേഷന്‍ കൗണ്ടറിലേക്ക് ജിജ്ഞാസയോടെ നോക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്. ഉടന്‍തന്നെ കുട്ടികളെ കൗണ്ടറിനകത്തേക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചു. തുടര്‍ന്ന് സ്വന്തം പാസ്‌പോര്‍ട്ടില്‍ അവര്‍ക്കുതന്നെ മുദ്രപതിപ്പിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അത്യാധുനിക സ്മാര്‍ട്ട് സൗകര്യങ്ങള്‍ ഒരുക്കി യാത്രക്കാര്‍ക്ക് സംതൃപ്തമായ സേവനം നല്‍കുന്നത്”- ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വ്യക്തമാക്കി.
കുട്ടികളുടെ മുഖത്ത് പുഞ്ചിരി സമ്മാനിച്ച ലഫ്റ്റനന്റ് ജനറലിന് രക്ഷിതാവ് നന്ദി പറഞ്ഞു. ‘ദുബായിലെത്തുന്ന യാത്രക്കാരെ മികച്ചരീതിയിലാണ് ഉദ്യോഗസ്ഥര്‍ രാജ്യത്തേക്ക് സ്വാഗതംചെയ്യുന്നത്. യാത്രക്കാരുടെ സന്തോഷത്തിനാണ് പ്രത്യേകപരിഗണന.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.