duabi airport
Posted By Editor111 Posted On

duabi airport: ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്കെന്ന് അധികൃതർ

ദുബായ്: കഴിഞ്ഞ രണ്ടു ദിവസമായി കാലാവസ്ഥ മോശമായതിനെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 44 വിമാനങ്ങൾ റദ്ദാക്കുകയും 12 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥ അനുകൂലമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് എയർപോർട്ട് പ്രതിനിധി അറിയിച്ചു. * വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക* https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY

എന്നാൽ ഈ ആഴ്ചയിൽ യാത്ര ചെയ്യാൻ പോകുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്തിന്റെ ഷെഡ്യൂളുകൾ കൃത്യമായി നിരീക്ഷിക്കണമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമായതോടെ ദൃശ്യപരത 500 മീറ്റർ വരെ താഴുകയും ചെയ്തിട്ടും ഇന്നലെ (തിങ്കൾ) രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചില്ല.

ഒട്ടേറെ വിമാനങ്ങൾ 50 മിനിറ്റോളം വൈകിയെങ്കിലും കാലാവസ്ഥ മൂലമുണ്ടായ തടസ്സങ്ങൾ മാറിയിട്ടാണ് പുറപ്പെട്ടത്.ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലർച്ചയ്ക്കും ഇടയിലാണ് 44 വിമാനങ്ങൾ റദ്ദാക്കിയത്. ദുബായ് വേൾഡ് സെൻട്രലിലേക്കും (ഡിഡബ്ല്യുസി) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ട 12 വിമാനങ്ങൾ പിന്നീട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കോ അതത് ബേസിലേക്കോ മടങ്ങി.

അബുദാബി ഇന്റർനാഷനൽ, അൽ ബത്തീൻ, അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടുകൾക്ക് ചുറ്റുമുള്ള മോശം കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊടിപടലങ്ങൾ വീശുകയും തിരശ്ചീന ദൃശ്യപരത 1,000 മീറ്ററായി കുറയുകയും ചെയ്തു.അതേസമയം, ഇത്തിഹാദ് എയർവേയ്‌സിന്റെ അബുദാബിയിലെ വിമാനസർവീസ് ഷെഡ്യൂളുകൾക്കു തടസമൊന്നും ഉണ്ടായില്ല.

info

Comments (0)

Leave a Reply

Your email address will not be published.