abudhabi indian embassy
Posted By Editor Posted On

abudhabi indian embassy: യുഎഇ: യാത്രാ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

യാത്രാ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി(abudhabi indian embassy). വ്യാജ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഉപയോഗിച്ച് ദുരിതബാധിതരെയും ദരിദ്രരെയും കബളിപ്പിച്ച പണം തട്ടുന്നതിനെ സംബന്ധിച്ചാണ് അബുദാബിയിലെ ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യാത്രാ സഹായ വാഗ്ദാനം നല്‍കി ഇരകളില്‍ നിന്ന് പണം കൈകലാക്കി മുങ്ങുകയാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി.
സമൂഹത്തില്‍ കോവിഡ്-19 മഹാമാരിയുടെ പ്രതികൂല ആഘാതം മുതലെടുത്ത്, സാങ്കേതിക പരിജ്ഞാനമുള്ള തട്ടിപ്പുകാര്‍ ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സഹായം തേടുന്ന ആവശ്യക്കാരെ സജീവമായി പിന്തുടരുകയും കുടുക്കുകയും ചെയ്യുന്നു, അതിനായി ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെയും മറ്റ് മന്ത്രിമാരെയും ടാഗ് ചെയ്യുന്നു. ഔദ്യോഗിക ഗവണ്‍മെന്റ് പേജിനോട് സാമ്യമുള്ള @embassy_help എന്ന വ്യാജ ട്വിറ്റര്‍ ഹാന്‍ഡില്‍, ഇമെയില്‍ ഐഡി [email protected] എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാര്‍ 15,000 രൂപ (700 ദിര്‍ഹം) മുതല്‍ 40,000 ദിര്‍ഹം വരെ (ദിര്‍ഹം 1,800) തട്ടിയെടുക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
തട്ടിപ്പു സംഘം എംബസിയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഉണ്ടാക്കിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സഹായം തേടുമ്പോള്‍, അവര്‍ പൊതുവെ ഇന്ത്യന്‍ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളെ ടാഗ് ചെയ്യുന്നു. അതിനാല്‍, വ്യാജ എംബസി ഐഡിയുള്ള വഞ്ചകര്‍ സഹായം തേടുന്ന നിരപരാധികളിലേക്ക് എത്തി അവരുടെ യാത്ര ക്രമീകരിക്കാന്‍ പണം ആവശ്യപ്പെടുന്നു” എംബസി വക്താവ് പറഞ്ഞു.
പ്രിയപ്പെട്ടവരുടെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്, വിമാന ടിക്കറ്റിനായി ജോലിയില്ലാത്ത വ്യക്തികള്‍, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലുള്ള ആളുകള്‍ തുടങ്ങിയവര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ ഉള്‍പ്പെടുന്നു. അത്തരം ആളുകളോട് വിമാന നിരക്കിന്റെ 50 ശതമാനമെങ്കിലും ആവശ്യപ്പെടുന്നു. ടിക്കറ്റ്,’റീഫണ്ട്’ ആണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ നെറ്റ് ബാങ്കിംഗ് വഴി പണമടച്ചുകഴിഞ്ഞാല്‍, തട്ടിപ്പുകാരില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ല. ചിലരോട് അധിക ചാര്‍ജുകളും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

അത്തരം കേസുകള്‍ കൂടാതെ, ഒരു വ്യക്തിയെയോ ഒരു സ്ഥാപനത്തെയോ അപകീര്‍ത്തിപ്പെടുത്താന്‍ വ്യക്തിപരമായ വിശദാംശങ്ങള്‍ ഉപയോഗിക്കുവെന്നതാണ് മറ്റൊരു പ്രശ്‌നം. ഇരകളില്‍ നിന്ന് എംബസിക്ക് നിരവധി പരാതികളും എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനെക്കുറിച്ച് അറിയാവുന്ന ജാഗ്രതയുള്ള കമ്മ്യൂണിറ്റി അംഗങ്ങളില്‍ നിന്നുള്ള ഇമെയില്‍ അലേര്‍ട്ടുകളും ലഭിക്കുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ഇന്ത്യന്‍ എംബസിയുടെ എല്ലാ ഔദ്യോഗിക ഇമെയില്‍ ഐഡികളും ട്വിറ്റര്‍ ഹാന്‍ഡില്‍, ഫേസ്ബുക്ക് ഐഡി, ടെലിഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഞങ്ങളുടെ വെബ്‌സൈറ്റില്‍ https://www.indembassyuae.gov.in/ ല്‍ പരാമര്‍ശിച്ചിരിക്കുന്നു. സത്യസന്ധമല്ലാത്തവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ എംബസി വെബ്സൈറ്റുമായി ക്രോസ് വെരിഫൈ ചെയ്യാന്‍ എല്ലാവരോടും നിര്‍ദ്ദേശിക്കുന്നു. എല്ലാ ഇന്ത്യന്‍ മിഷന്‍ ഇമെയില്‍ ഐഡികളും @mea.gov.in എന്ന ഡൊമെയ്നില്‍ അവസാനിക്കുമെന്ന് ദയവായി ശ്രദ്ധിക്കുക,” ‘ ആള്‍മാറാട്ടം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആശയവിനിമയവും സൂക്ഷിക്കുക” മിഷന്‍ കൂട്ടിച്ചേര്‍ത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.