lulu
Posted By Editor111 Posted On

lulu offer: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 10,000 ഉൽപ്പന്നങ്ങൾക്ക് പ്രമോഷൻ പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്

ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 10,000 ഉൽപ്പന്നങ്ങൾക്ക് മൂന്ന് ദിവസത്തെ പ്രമോഷൻ പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ (lulu offer). അബുദാബി അൽ വഹ്ദ മാളിൽ നടന്ന ‘ഇന്ത്യ ഉത്സവ്’ എന്ന ഈ പരിപാടി യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സുഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY ജി സി സി മേഖലയിലെ 235 ഹൈപ്പർമാർക്കറ്റുകളിലാണ് പ്രമോഷൻ നടത്തുന്നത്.മറ്റ് ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷമായ ‘ഉത്സവ്’ ഞങ്ങൾ ആഘോഷിക്കുകയാണ്. ഈ ചരിത്ര ദിനത്തിൽ ലുലു ഗ്രൂപ്പിന്റെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ഈ ആഘോഷം രാജ്യത്തുടനീളം വ്യാപിക്കട്ടെയെന്നും സുഞ്ജയ് സുധീർ പറഞ്ഞു.

ഇന്ത്യൻ സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഈ ആഘോഷങ്ങളെന്നും ദേശീയർക്കിടയിൽ ഇന്ത്യൻ അഭിരുചിയും സംസ്‌കാരവും പരിചയപ്പെടുത്തി ഇന്ത്യയിലെ ഉൽപ്പന്നങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്നും . ഇത് എന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം.എ പറഞ്ഞു.

info.

നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.