emirates flight
Posted By Editor111 Posted On

emirates flight :  ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ 44 സര്‍വീസുകള്‍ റദ്ദാക്കി: 12 എണ്ണം വഴിതിരിച്ചു

ദുബായ് : ശക്തമായ പൊടിക്കാറ്റ് അന്തരീക്ഷത്തിൽ രൂപപ്പെട്ടതോടെ ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ 44 സര്‍വീസുകള്‍ റദ്ദാക്കി.12 സർവീസുകൾ വഴിതിരിച്ചുവിട്ടു. കാലാവസ്ഥയിൽ മാറ്റം വരുന്നതനുസരിച്ച് സര്‍വീസുകള്‍ സാധാരണ രീതിയിലേക്ക് കൊണ്ടുവരുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക* https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY

ദുബായ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കുമാണ് വഴിതിരിച്ചുവിട്ട വിമാനങ്ങൾ ലാൻഡ് ചെയ്തത്. ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും തിങ്കളാഴ്‍ച രാവിലെയുമുള്ള ചില സര്‍വീസുകളാണ് റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടി വന്നത്.

യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകള്‍ നേരിട്ട് പരിശോധിച്ച് വിമാന സര്‍വീസുകളുടെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ അറിയിപ്പുകൾ ലഭിക്കുന്നതിന് “എന്റെ ബുക്കിങ് നിയന്ത്രിക്കുക” എന്ന ടാബ് വഴി തങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ emirates.com-ൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിർദേശിച്ചു.

ഞായറാഴ്‍ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ദൂരക്കാഴ്‍ച തടസപ്പെടുന്ന സാഹചര്യമുണ്ടായതോടെ വിമാന സര്‍വീസുകളെയും ബാധിച്ചു. ഞായറാഴ്‍ച 10 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.