uae cloud launch
Posted By Editor Posted On

uae cloud launch: യുഎഇയിലെ പ്രധാന വിനോദസഞ്ചാര ഇടമായി ക്ലൗഡ് ലോഞ്ച്

ഫുജൈറ : യുഎഇയിലെ പ്രധാന വിനോദസഞ്ചാര ഇടമായി ക്ലൗഡ് ലോഞ്ച് (uae cloud launch). സമുദ്രനിരപ്പില്‍നിന്ന് 600 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ക്ലൗഡ് ലോഞ്ച് ഇതിനകം സന്ദര്‍ശകരുടെ മനംകവര്‍ന്നിട്ടുണ്ട്. ഖോര്‍ഫക്കാനിലെത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്ന വിസ്മയക്കാഴ്ചയാണ് അല്‍ സുഹുബ് വിശ്രമകേന്ദ്രത്തിലെ വാസ്തുവിദ്യയുടെ മനോഹര കാഴ്ചയായ ക്ലൗഡ് ലോഞ്ച്. ‘പറക്കുംതളിക’ പോലെ തോന്നിപ്പിക്കുംവിധമാണ് ഇതിന്റെ നിര്‍മാണരീതി. സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും സൗജന്യമായും ക്ലൗഡ് ലോഞ്ച് കാഴ്ചകള്‍ ആസ്വദിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
പര്‍വത നിരകളുടെ സൗന്ദര്യംകൂടി ചേര്‍ത്താണ് ക്ലൗഡ് ലോഞ്ച് സഞ്ചാരികള്‍ക്ക് ഇഷ്ട ഇടമാകുന്നത്. ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഇവിടെയെത്തിയിട്ടുണ്ട്. ഖോര്‍ഫക്കാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ക്ലൗഡ് ലോഞ്ച് മാറി. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ തിരഞ്ഞെടുക്കുന്ന കിഴക്കന്‍ മേഖലയിലെ പ്രധാന സ്ഥലം കൂടിയാണിത്. ഇവിടെനിന്ന് യു.എ.ഇ. യുടെ കിഴക്കന്‍ തീരത്തിന്റെയും ഒമാന്‍ ഉള്‍ക്കടലിടുക്കിന്റെയും വിശാല കാഴ്ചകളും ആസ്വദിക്കാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.