sharjah police
Posted By Editor Posted On

sharjah police: യുഎഇ: പിഞ്ചുകുഞ്ഞ് ബാത്ത് ടബ്ബില്‍ വീണ് മുങ്ങിമരിച്ചു

യുഎഇയില്‍ ബാത്ത് ടബ്ബില്‍ വീണ് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു. ഷാര്‍ജയിലാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ വീട്ടിലെ ബാത്ത് ടബ്ബില്‍ വീണ് ഈജിപ്ഷ്യന്‍ ആണ്‍കുട്ടി മുങ്ങിമരിച്ചുവെന്ന് ഷാര്‍ജ പോലീസ് (sharjah police) അറിയിച്ചു. കുഞ്ഞിനെ ഷാര്‍ജയിലെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ രാത്രി 7 മണിയോടെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ആഗസ്ത് 9 നാണ് സംഭവം ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY കുളിപ്പിക്കാനായി വെള്ളം നിറഞ്ഞ ബാത്ത് ടബ്ബില്‍ നിന്ന് അമ്മ അല്‍പനേരം മാറിനിന്നപ്പോള്‍ കുട്ടി ബാത്ത് ടബ്ബിലേക്ക് വീഴുകയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ബുഹൈറ പോലീസ് സ്റ്റേഷനിലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. മാതാപിതാക്കളുടെ അശ്രദ്ധയെ കുറ്റപ്പെടുത്തിയ പോലീസ്, മറ്റെല്ലാ രക്ഷിതാക്കളോടും അവരുടെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും വൈദ്യുതോപകരണങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്താനും നിര്‍ദ്ദേശിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.