mahzooz draw expat winners
Posted By Editor Posted On

mahzooz draw expat winners: മഹ്‌സൂസ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വാരിക്കൂട്ടി പ്രവാസികള്‍

മഹ്‌സൂസ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വാരിക്കൂട്ടി പ്രവാസികള്‍. ഓഗസ്റ്റ് 13 ശനിയാഴ്ച നടന്ന 89-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ നിരവധി പ്രവാസികള്‍ (mahzooz draw expat winners) ഭാഗ്യസമ്മാനം നേടി. ആകെ 1,227 വിജയികള്‍ 1,720,700 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. അടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 22 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 45,455 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,202 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ ഫൈസല്‍, ഇബ്രാഹിം, പാകിസ്ഥാനില്‍ നിന്നുള്ള ഫൈസല്‍ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 18024642, 17824033, 17960276 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് യഥാക്രമം ഇവര്‍ വിജയികളായത്.
www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. എല്ലാ ആഴ്ചയിലും നറുക്കെടുത്ത അഞ്ച് സംഖ്യകളും യോജിച്ച് വരുന്ന വിജയികള്‍ക്ക് 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന മഹ്സൂസ്, അതിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതലുള്ള വെറും രണ്ടു വര്‍ഷത്തിലേറെ നീണ്ട കാലയളവില്‍ നിരവധി മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചു. ആകെ 260,000,000 ദിര്‍ഹത്തിലേറെ 180,000ത്തിലേറെ വിജയികള്‍ക്ക് നല്‍കിക്കൊണ്ട് മേഖലയിലും പുറത്തും മഹ്സൂസ് ജനപ്രീതി നേടുന്നത് തുടരുകയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.