lulu mall millionaire draw
Posted By Editor Posted On

lulu mall millionaire draw: യുഎഇ: ലുലു മാള്‍ മില്യനയര്‍ നറുക്കെടുപ്പിലൂടെ വന്‍തുക സ്വന്തമാക്കിയത് തമിഴ്നാട് സ്വദേശിനി

അബുദാബി: ലുലു മാള്‍ മില്യനയര്‍ നറുക്കെടുപ്പിലൂടെ (lulu mall millionaire draw) വന്‍തുക സ്വന്തമാക്കിയത് തമിഴ്നാട് സ്വദേശിനി. ട്രിച്ചി സ്വദേശിനി സെല്‍വറാണി ഡാനിയല്‍ ജോസഫാണ് മാള്‍ മില്യനയറിലൂടെ കോടിപതിയായത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ നടത്തിയ മാള്‍ മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹമിന്റെ (2.16 കോടി രൂപ) സമ്മാനമാണ് പ്രവാസി വനിതയ്ക്ക് ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
അവധിക്കു നാട്ടില്‍ പോയ സെല്‍വറാണിയെ സമ്മാനവിവരം അറിയിക്കാന്‍ അധികൃതര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. കഴിഞ്ഞയാഴ്ച സെല്‍വറാണിക്ക് മാളില്‍ നിന്നു കിട്ടിയ 80 കൂപ്പണുകളിലൊന്നിനാണ് പത്തുലക്ഷം ദിര്‍ഹം സമ്മാനമടിച്ചത്. കൂപ്പണുകള്‍ വാങ്ങിയപ്പോള്‍ ഭാര്യയുടെ നമ്പറായിരുന്നു നല്‍കിയിരുന്നതെന്നും അവര്‍ നാട്ടില്‍ പോയപ്പോള്‍ യു.എ.ഇ സിം മാറ്റിയതിനാലാണ് ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും ഭര്‍ത്താവ് അരുള്‍ശേഖര്‍ ആന്റണി സാമി പ്രതികരിച്ചു.
വിളിച്ചുകിട്ടാതായതോടെ മാള്‍ അധികൃതര്‍ വാട്സ്ആപ്പ് സന്ദേശമയച്ചതോടെയാണ് സെല്‍വറാണി വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ അബുദാബിയിലെ ഭര്‍ത്താവിനെ കോടിപതിയായ വിവരം അറിയിക്കുകയായിരുന്നു. സമ്മാനവിവരം അറിയിച്ച ആദ്യസമയം തട്ടിപ്പാണെന്നാണ് സെല്‍വറാണി കരുതിയത്. തുടര്‍ന്ന് വിശദവിവരങ്ങള്‍ നല്‍കിയതോടെയാണ് വിശ്വാസമായത്. സെല്‍വറാണിയും മക്കളും നാട്ടിലായതിനാല്‍ അരുള്‍ശേഖറാണ് സമ്മാനം കൈപ്പറ്റിയത്. 14 വര്‍ഷമായി അബുദാബിയില്‍ കഴിയുന്ന ദമ്പതികള്‍ ലുലുവില്‍ നിന്നാണ് സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്നത്. അബുദാബി സിറ്റിയിലെ ടി.സി.എയിലായിരുന്നു ആറുവര്‍ഷമെന്നും ഈ സമയങ്ങളില്‍ അല്‍ വഹ്ദ മാളിലും പിന്നീട് മുസ്സഫയിലേക്ക് മാറിയതോടെ മസ്യദ് മാളിലുമാണ് തങ്ങള്‍ സ്ഥിരമായി പോവുന്നതെന്നും അരുള്‍ ശേഖര്‍ പറഞ്ഞു.
ഇരുവരുടെ മകന്‍ തമിഴ്നാട്ടില്‍എന്‍ജിനീയറിങ്ങും മകള്‍ പ്ലസ് ടുവിലുമാണ് പഠിക്കുന്നത്. മക്കളുടെ പഠനത്തിനായി പണം ചെലവഴിക്കുമെന്നു പറഞ്ഞ അരുള്‍ശേഖര്‍ മകളെ എം.ബി.ബി.എസിനു ചേര്‍ക്കാന്‍ പണം സഹായകമാവുമെന്നും വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കാനും പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.