dubai criminal court
Posted By Editor Posted On

abudhabi court: അബുദാബി വാഹനാപകടം; കാല്‍നടയാത്രക്കാരന് വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരന് 60,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി(abudhabi court). അശ്രദ്ധമായി വാഹനമോടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരനോടാണ് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവിട്ടത്. രാത്രി ഹെഡ്ലൈറ്റ് ഓണാക്കാതെ ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന ബൈക്ക് യാത്രികന്‍ കാല്‍നടയാത്രക്കാരനെ അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
അബുദാബി സിവില്‍, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിമുകള്‍ക്കായുള്ള അപ്പീല്‍ കോടതി, കാല്‍നടയാത്രക്കാരന് പരിക്കേറ്റതില്‍ ബൈക്ക് യാത്രികന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അപകടത്തിന്റെ ഫലമായി തനിക്ക് ഉണ്ടായ ശാരീരികവും ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 100,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് കാല്‍നടയാത്രക്കാരന്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനും അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിക്കും എതിരെ കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക കോടതി രേഖകള്‍ പ്രസ്താവിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.