uae summer celebration
Posted By Editor Posted On

uae summer celebration: യുഎഇയിലെ വേനലവധി ആഘോഷമാക്കി കുട്ടികളും മുതിര്‍ന്നവരും

ഷാര്‍ജ : യുഎഇയിലെ വേനലവധി ആഘോഷമാക്കി (uae summer celebration) കുട്ടികളും മുതിര്‍ന്നവരും. രണ്ടുവര്‍ഷത്തോളം വീടുകളില്‍ ഒതുങ്ങിപ്പോയ കുട്ടികള്‍ക്കാണ് വേനല്‍ക്യാമ്പുകളിലൂടെ സന്തോഷം തിരിച്ചുകിട്ടിയത്. കോവിഡിന്റെ വേവലാതികള്‍ അവസാനിച്ചതോടെ യു.എ.ഇ. യിലെങ്ങും കുട്ടികളുടെ വേനല്‍ക്യാമ്പുകളും മുതിര്‍ന്നവരുടെ ആഘോഷങ്ങളുമായി നിറഞ്ഞിരിക്കുകയാണ്.
വേനല്‍ക്യാമ്പുകളില്‍ കുട്ടികള്‍ ഉത്സാഹത്തോടെയാണ് പങ്കെടുക്കുന്നത്. സംഘടനകളും വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളും കുട്ടികള്‍ക്കായി യു.എ.ഇ. യില്‍ വേനല്‍ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പാട്ട്, നൃത്തം, ഉപകരണസംഗീതം, വിവിധ കായിക പരിശീലനങ്ങള്‍ എന്നിവയെല്ലാം വേനല്‍ക്യാമ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നീന്തല്‍ അടക്കമുള്ള പരിശീലനങ്ങള്‍ കൃത്യമായ സുരക്ഷിത നിര്‍ദേശങ്ങള്‍ പാലിച്ചാണ് കുട്ടികള്‍ പങ്കെടുക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY യു.എ.ഇ.യിലെ പാര്‍ക്കുകളിലും മറ്റുവിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്കനുഭവപ്പെടുന്നുണ്ട്. വിനോദവും വിജ്ഞാനവും നല്‍കുന്ന പരിപാടികളാണേറെയും. ഷാര്‍ജയിലെ അല്‍ മുംതസ, അല്‍ മജാസ് നാഷണല്‍ പാര്‍ക്കുകളിലെല്ലാം തിരക്കുതന്നെ. കനത്ത വേനല്‍ച്ചൂടിന് ആശ്വാസം തേടി ഷാര്‍ജ അല്‍ നൂര്‍ ദ്വീപ് അടക്കമുള്ള പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലും കുടുംബങ്ങളെത്തുന്നു. കടല്‍കാഴ്ചകളുടെ സൗന്ദര്യംതേടി ബീച്ചുകളിലെത്തുന്നവരും കുറവല്ല.
രണ്ടുമാസത്തെ വേനലവധി (summer vacation) കഴിഞ്ഞ് സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ അധ്യയനം പുനരാരംഭിക്കുന്നതോടെ വേനല്‍ക്യാമ്പുകളും അവസാനിക്കും. വീണ്ടും അധ്യയനത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ നേരിയതോതില്‍ മടിയും ഇല്ലാതെയില്ലെന്ന് രക്ഷിതാക്കളും മക്കളുടെ മനസ്സ് പങ്കുവെയ്ക്കുന്നുണ്ട്. ഈ മാസം 26 – ന് യു.എ.ഇ. യിലെ മിക്ക വേനല്‍ക്യാമ്പുകളും അവസാനിക്കും.
യു.എ.ഇ.യില്‍ മുതിര്‍ന്നവര്‍ ആഘോഷങ്ങളിലും കായിക മത്സരങ്ങളിലും മറ്റു സാംസ്‌കാരിക പരിപാടികളുമായി തിരക്കില്‍ തന്നെ. ശില്പശാല, സെമിനാര്‍, ബോധവത്കരണം, കുടുംബസംഗമം, കലാപരിപാടികള്‍ തുടങ്ങി അവധിദിവസങ്ങള്‍ ആഘോഷങ്ങള്‍ക്ക് മതിയാവുന്നില്ലെന്നാണ് സംഘടനകളുടെയും അഭിപ്രായം.

അതേസമയം അവധിയ്ക്ക് നാട്ടിലുള്ള കുടുംബങ്ങളും അടുത്തയാഴ്ചയോടെ തിരിച്ചെത്തിത്തുടങ്ങും. കേരളത്തില്‍നിന്നുള്ള കനത്ത യാത്രാനിരക്ക് കാരണം മലയാളി കുടുംബങ്ങള്‍ പലരും തിരിച്ചുവരവ് അടുത്തമാസത്തേക്ക് നീട്ടാനുള്ള ആലോചനയിലാണ്. സെപ്റ്റംബര്‍ ആദ്യം ഓണം ആയതിനാല്‍ ഓണത്തോടനുബന്ധിച്ചുള്ള വര്‍ധനയും വിമാനയാത്ര പ്രതികൂലമാകുമെന്ന ആധിയുമില്ലാതെയില്ല. യു.എ.ഇ. യിലെ സ്‌കൂള്‍ അധ്യാപകരും ഈ മാസം 20 – നുശേഷം നാട്ടില്‍നിന്ന് തിരിച്ചെത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
സ്‌കൂള്‍ തുറക്കുന്നതോടെ ഷാര്‍ജയില്‍ സ്‌കൂള്‍ ബാഗ് അടക്കമുള്ള കുട്ടികള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ക്ക് ഓഫറുകളും പ്രഖ്യാപിച്ചാണ് വില്‍പ്പന നടക്കുന്നത്. എക്‌സ്‌പോ സെന്ററില്‍ (expo centre) അടക്കം സ്റ്റേഷനറി സാധനങ്ങളുടെ ‘വില്‍പ്പന ഉത്സവങ്ങളും’ നടക്കുന്നുണ്ട്. ഷാര്‍ജ റോളയിലെ കടകളില്‍ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ സാധനങ്ങളുടെ വില്‍പ്പന മേളകള്‍ നടക്കുന്നുണ്ട്. സാധാരണ കുടുംബങ്ങള്‍ക്ക് ചെലവേറിയ കാലം കൂടിയാണ്. വിലക്കിഴിവില്‍ കുട്ടികള്‍ക്കാവശ്യമായ പല സാധനങ്ങളും ലഭിക്കുന്നത് ആശ്വാസമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
അതിനിടെ സെപ്റ്റംബര്‍ ആദ്യത്തോടെ യു.എ.ഇ. യിലും ഓണാഘോഷങ്ങള്‍ക്കും തുടക്കമാവും. ഇപ്പോള്‍ത്തന്നെ പാര്‍ട്ടി ഹാളുകളും ഓഡിറ്റോറിയങ്ങളും പരിപാടികള്‍ക്കായി ബുക്ക് ചെയ്തുതുടങ്ങി. ഒട്ടേറെ കലാകാരന്മാരും നാട്ടില്‍നിന്ന് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്. ‘ആസാദി കാ അമൃത് മഹോത്സവ്’ ഭാഗമായും വിവിധ പരിപാടികളാണ് നടക്കുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.