uae dangerous weather
Posted By Editor Posted On

uae dangerous weather: യുഎഇ കാലാവസ്ഥ: റെഡ് അലർട്ട് പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർ മുന്നറിയിപ്പ്

യുഎഇയില്‍ അപകടകരമായ കാലാവസ്ഥയെ (uae dangerous weather) തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ശക്തമായി പൊടിയും മണലും വീശുന്നതിനാല്‍ ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയാണെന്ന് അതോറിറ്റി അറിയിച്ചു. അതിനാല്‍ അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതിനാല്‍ വെളിയില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്നറിയിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

അത്യാവശ്യമല്ലാതെ ഡ്രൈവിംഗ് ഒഴിവാക്കുക.
ആവശ്യമെങ്കില്‍, ജാഗ്രതയോടെ വാഹനമോടിക്കുക,
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രതയോടെ തുടരുക
ദൃശ്യപരത കുറയുമ്പോള്‍ ലോ-ബീം ഹെഡ്ലൈറ്റുകള്‍ ഓണാക്കുക
ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ പിന്തുടരുക
ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകുക
നേരത്തെ, അബുദാബി പോലീസ് (abudhabi police) വാഹനമോടിക്കുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ജാഗ്രതയോടെ വാഹനം ഓടിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.