online food sales registration
Posted By Editor Posted On

online food sales registration: അബുദാബിയില്‍ ഓണ്‍ലൈന്‍ ഭക്ഷണവില്‍പനയില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

അബദാബി: അബുദാബിയില്‍ ഓണ്‍ലൈന്‍ ഭക്ഷണവില്‍പനയില്‍ രജിസ്‌ട്രേഷന്‍ (online food sales registration) നിര്‍ബന്ധമാക്കി. ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിക്കുന്നവര്‍ ഭക്ഷ്യസുരക്ഷ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കര്‍ശന നിര്‍ദേശം. മുന്‍കൂര്‍ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ പാകംചെയ്തതോ കൃഷി ചെയ്തതോ ആയ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നവര്‍ക്കാണ് അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി വകുപ്പിന്റെ നിര്‍ദേശം. രജിസ്‌ട്രേഷന്‍ ഇല്ലാതെയും മുന്‍കൂര്‍ അനുമതിയില്ലാതെയും ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് മുന്നറിയിപ്പെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ഇത്തരം കച്ചവടത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളും കുടുംബങ്ങളും വകുപ്പിന് കീഴിലെ പ്രൊഡക്ടിവ് ഫാമിലി പ്രോഗ്രാമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വീടുകളില്‍ നിര്‍മിക്കുന്ന ഭക്ഷ്യവസ്തുക്കളും വിളയിക്കുന്ന ഉല്‍പന്നങ്ങളും ഇ-കോമേഴ്‌സ് സംവിധാനങ്ങളിലൂ(e commerce system) ടെ ഉപഭോക്താക്കളില്‍ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് പ്രൊഡക്ടിവ് ഫാമിലി പ്രോഗ്രാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.