uae cyber crime law
Posted By Editor Posted On

uae cyber crime law: ഓണ്‍ലൈനില്‍ 455 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പ്രവാസി മലയാളിയുടെ അക്കൗണ്ടില്‍ പോയത് 45,500!!!

ദുബായ്: സൈബര്‍ തട്ടിപ്പിലൂടെ പ്രവാസി മലയാളിക്ക് വലിയതുക നഷ്ടമായി. ഷാര്‍ജ അല്‍ഖാനിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പന്തളം സ്വദേശി ജോസ് ജോര്‍ജാണ് സൈബര്‍ തട്ടിപ്പിന് (uae cyber crime law) ഇരയായത്. ഓണ്‍ലൈന്‍ വഴി 21 ദിര്‍ഹത്തിന്റെ (ഏകദേശം 455 രൂപ) ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അദ്ദേഹത്തിന് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് 2,100 ദിര്‍ഹമാണ് (ഏകദേശം 45,500 രൂപ). ജോസ് ജോര്‍ജ് കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനാണ് പ്രമുഖ ഭക്ഷ്യസ്ഥാപനത്തിന്റെ സൈറ്റില്‍ ബുക്ക് ചെയ്തത്. എന്നാല്‍ പെട്ടന്നെ് തന്നെ ഡെബിറ്റ് കാര്‍ഡിലെ മുഴുവന്‍ പണവും നഷ്ടമായി. പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
10 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന തനിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ജോസ് ജോര്‍ജ് പറയുന്നു. ചിക്കന്‍ വിഭവം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഒടിപി മെസേജ് വന്നു. ആ നമ്പര്‍ അടിച്ചുകൊടുത്ത് അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും ഒടിപിയെത്തിയെങ്കിലും സംശയം തോന്നി ഒഴിവാക്കി. പിന്നീട് ഓഫിസിനു സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു സാധനം വാങ്ങുന്നതിനിടെ 2 തവണയായി അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചെന്ന സന്ദേശം മൊബൈലില്‍ എത്തി. ഉടന്‍ ബാങ്കില്‍ വിളിച്ചുപറഞ്ഞപ്പോള്‍ അവരും സ്ഥിരീകരിച്ചു. പണം പിന്‍വലിച്ചതെന്ന സന്ദേശം വേറൊരു സ്ഥാപനത്തിന്റെ പേരില്‍ വന്നതിനാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്നു വ്യക്തമായി. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍, സമാനരീതിയില്‍ തട്ടിപ്പിനിരയായ വേറെയും ആളുകളുണ്ടായിരുന്നതായി ഇദ്ദേഹം പറയുന്നു.

ഓണ്‍ലൈന്‍ ഷോപ്പിങ്, പഠനം, വിനോദങ്ങള്‍, ബാങ്കിങ് തുടങ്ങിയ മേഖലകള്‍ സൈബര്‍ തട്ടിപ്പുകാരില്‍ നിന്നു വന്‍ ഭീഷണി നേരിടുന്നതായി യുഎഇ സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തട്ടിപ്പിനിരയായാല്‍ ഉടന്‍ പൊലീസിനെ അറിയിക്കുക. ഫോണ്‍: 901, സൈറ്റ്: ecrime.ae. പൊലീസ് ആപ്, സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍ സേവനങ്ങളും ഉപയോഗപ്പെടുത്താം. ബാങ്കിലും പരാതി നല്‍കണം. പാസ് വേഡുകള്‍ ഇടയ്ക്കു മാറ്റുന്നതു സുരക്ഷിതമാണ്. പാസ് വേഡ് കൂടുതല്‍ ശക്തമാക്കാം.സ്വകാര്യ ഉപയോഗത്തിനുള്ള കംപ്യൂട്ടറില്‍ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉണ്ടാകണം. ഇവ യഥാസമയം അപ്‌ഗ്രേഡ് ചെയ്യുകയും വേണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടിയതോടെയാണ് തട്ടിപ്പ് വ്യാപകമായത്. രാജ്യാന്തര ബന്ധമുള്ള വന്‍ ശൃംഖലയാണിത്. റസ്റ്ററന്റുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരില്‍ വെബ്‌സൈറ്റ് തുടങ്ങുന്നതാണ് പുതിയ തന്ത്രം. കുറഞ്ഞ വിലയ്ക്കു ഭക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് ഇവരുടെ രീതി. കാര്‍ഡ് വഴി പണം നല്‍കിയവര്‍ക്ക് സാധനങ്ങള്‍ കിട്ടാതിരുന്നപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. ഇടപാടു നടത്തുമ്പോള്‍ യഥാര്‍ഥ സ്ഥാപനമാണെന്ന് ഉറപ്പുവരുത്തണം. സാധനങ്ങള്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്ത് എത്തുമ്പോള്‍ മാത്രം പണം നല്‍കുന്നതാണ് സുരക്ഷിതം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.