uae action plan
Posted By Editor Posted On

uae action plan: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്‍കരുതലായി കര്‍മപദ്ധതിയുമായി അധികൃതര്‍

ദുബായ്: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇന്നു മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ദിവസം രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകും. കനത്തമഴ നേരിടുന്നതിനുള്ള മുന്‍കരുതലായി ദേശീയതലത്തില്‍ കര്‍മപദ്ധതി (uae action plan) തയ്യാറാക്കി. ദേശീയ ദുരന്തനിവാരണ സമിതിയും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര- പ്രതിരോധ- ഊര്‍ജ അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളും പൊലീസും സംയുക്തമായാണു പദ്ധതി തയാറാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റ് വീശാനാണു സാധ്യത. കടലിനു സമീപവും ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും പോകരുതെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടെയുള്ള യുഎഇ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. അത്യാവശ്യ ഘട്ടത്തില്‍ എംബസിയുമായി ബന്ധപ്പെടാന്‍ +9718002 എന്ന നമ്പര്‍ നല്‍കി. രാജ്യത്തെ അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.