taxi card payment system
Posted By Editor Posted On

taxi card payment system: യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായി അബുദാബിയിലെ ടാക്സി കാര്‍ഡ്‌പേമെന്റ് സംവിധാനം

അബുദാബി: യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായി അബുദാബിയിലെ ടാക്സി കാര്‍ഡ്‌പേമെന്റ് സംവിധാനം(taxi card payment system). പലപ്പോഴും യാത്രാവസാനം പേമെന്റ് നടത്തുമ്പോള്‍ ചില്ലറയില്ലാതെ വരുന്നത് ബുദ്ധിമുട്ടാവും. തിരക്കുപിടിച്ച യാത്രയിലാണെങ്കില്‍ ഏറെ സമയം ഇതിന്റെ പേരില്‍ നഷ്ടമാവുകയും ചെയ്യും. ഇതിനൊരു പരിഹാരമാവുന്നുണ്ട് കാര്‍ഡ് പേമെന്റ്.
എന്നാല്‍ എമിറേറ്റിലെ ചുരുക്കം ചില ടാക്സികളില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് കാര്‍ഡ് പേമെന്റ്് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. യാത്രികര്‍ക്ക് ഏറെ സൗകര്യപ്രദമായ ഈ സംവിധാനം വൈകാതെ എമിറേറ്റിലുടനീളം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്സ് ടാക്സി, അറേബ്യ ടാക്സി തുടങ്ങിയവയില്‍ വൈകാതെ സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY

ടാക്സി സര്‍വിസുകള്‍ നടത്തുന്ന ആറായിരത്തോളം വാഹനങ്ങളിലാണ് ഡിജിറ്റല്‍ പേമെന്റിനുള്ള സംവിധാനം ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. സോഫ്റ്റ് വെയര്‍ കമ്പനിയായ ഫിന്‍ടെക് ആണ് പേബൈ എന്ന ഡിജിറ്റല്‍ പണമിടപാട് സിസ്റ്റം ഏര്‍പ്പെടുത്തിയത്. പണം കൈമാറുന്നതിലൂടെ ഉണ്ടാവുന്ന രോഗഭീതി ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും.
ഐ.ടി.സി ടാക്സി ആപ് (itc app) ഉപയോഗിച്ച് ഇതിലൂടെ അനായാസം ടാക്സി ബുക്ക് ചെയ്യാനും കഴിയും. വാഹനം യാത്രക്കാരന്റെ അടുത്തേക്ക് വരുന്നത് ആപ്ലിക്കേഷന്‍ ബുക്ക് ചെയ്തയാളെ അറിയിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രികര്‍ക്ക് ടാക്സി കൂലി അടക്കാവുന്നതാണ്. ഇതിനായി കാര്‍ഡ് കാണിക്കുകയോ മെഷീനില്‍ ഇടുകയോ ആണ് വേണ്ടത്. കാര്‍ഡ് പേമെന്റ്് സംവിധാനം വ്യാപകമായി പ്രാബല്യത്തില്‍ വരാത്തിടത്തോളം പണം കൈയില്‍ കരുതിയോ ഐ.ടി.സിയുടെ പേബൈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ കൂലി കൊടുക്കേണ്ടതുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.