new water station
Posted By Editor Posted On

new water station: ദുബായ് കാന്‍: പുതിയ കുടിവെളള സ്റ്റേഷന്‍ തുറന്നു

ദുബായ്: ദുബായ് കാന്‍ സംരംഭത്തിന്റെ ഭാഗമായി പുതിയ കുടിവെളള സ്റ്റേഷന്‍(new water station) തുറന്നു. അല്‍ ഖുദ്രയിലാണ് പുതിയ സ്റ്റേഷന്‍ ആരംഭിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് ദുബായ് കാന്‍. പുതിയ സ്റ്റേഷനില്‍ തിരക്കേറിയ സൈക്ലിങ് പാതയുള്ള ഇവിടെ സൈക്കിള്‍ യാത്രികര്‍ക്കും മറ്റും കുപ്പികളില്‍ വെള്ളം നിറയ്ക്കാനും സൗകര്യമുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫെബ്രുവരിയില്‍ തുടക്കമിട്ട ‘ദുബായ് കാന്‍’ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണു ലഭിച്ചത്. ഇതുവഴി 500 മില്ലിയുടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനായി. ഹോട്ടലുകള്‍, മാളുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതുമായി സഹകരിക്കുന്നു.
പരിസ്ഥിതിസൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും പദ്ധതി ലക്ഷ്യമിടുന്നു. വര്‍ഷാവസാനത്തോടെ 50 പുതിയ പൊതു സ്റ്റേഷനുകള്‍(public stations) സജ്ജമാക്കും. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 90 ആകും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.