neom company
Posted By Editor Posted On

neom company: ദുബ തുറമുഖത്തിന്റെ നടത്തിപ്പ് നിയോം കമ്പനിക്ക് കൈമാറാനൊരുങ്ങി സൗദി അതോറിറ്റി

ജിദ്ദ: ദുബ തുറമുഖത്തിന്റെ നടത്തിപ്പ് നിയോം കമ്പനിക്ക് (neom company) കൈമാറാനൊരുങ്ങി സൗദി തുറമുഖ അതോറിറ്റി (മവാനി). തബൂക്ക് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന വടക്കന്‍ ചെങ്കടല്‍ തീരത്തുള്ള ഒരു ചെറിയ നഗരമാണ് ദുബ. സൂയസ് കനാലിന് ഏറ്റവും അടുത്തുള്ള തുറമുഖമാണിത്. ‘ചെങ്കടലിന്റെ മുത്ത്’ എന്ന് വിളിക്കപ്പെടുന്ന ഈ തുറമുഖം രാജ്യത്തിന്റെ വടക്കന്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ദുബയില്‍ നിന്ന് ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും കപ്പലുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും, സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യ മേഖലയുമായുള്ള ബന്ധങ്ങള്‍ക്കും നിയോം മാനേജ്മെന്റ് ഉത്തരവാദിയായിരിക്കുമെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തുറമുഖത്തെ മറ്റു സൗദി തുറമുഖങ്ങളുമായി യോജിപ്പിച്ച് പ്രവര്‍ത്തനത്തിനുള്ള ചട്ടങ്ങളും നിയമനിര്‍മ്മാണങ്ങളും പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നത് തുടരും. എല്ലാ കപ്പലുകളുടെയും മേല്‍നോട്ട ചുമതല നിര്‍വഹിക്കുമെന്നും മവാനി പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.