indian independence day
Posted By Editor Posted On

indian independence day: യുഎഇ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വര്‍ണ്ണാഭമായി ആഘോഷിച്ച് മുന്‍നിര ഡോക്ടര്‍മാര്‍

യുഎഇയിലെ മുന്‍നിര ഡോക്ടര്‍മാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം(indian independence day) വര്‍ണ്ണാഭമായി ആഘോഷിച്ചു. ആഗസ്റ്റ് 15 ന് നടക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ നിന്നുള്ള ഒരു കൂട്ടം ഇന്ത്യന്‍ മുന്‍നിര ഡോക്ടര്‍മാര്‍ ത്രിവര്‍ണ സാരികള്‍ ധരിച്ച് ദേശീയ ഗാനം ആലപിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന് ആരംഭിച്ച 75 ആഴ്ചത്തെ സംരംഭമായ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായ വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഡോക്ടര്‍മാരുടെ ശ്രമം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
ഇത് തങ്ങളുടെ മാതൃരാജ്യത്തോടുള്ള സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമാണെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ആഘോഷങ്ങളുടെ ഭാഗമായിട്ടുമാണ് ഞങ്ങള്‍ ഈ ശ്രമം നടത്തിയതെന്നും ഡിഎന്‍എസ് അല്‍ ഇമാറാത്ത് (ഡോക്ടര്‍സ് ഇന്‍ സാരീസ്) ഗ്രൂപ്പിലെ വനിതാ ഡോക്ടര്‍മാര്‍ പറയുന്നത്. ഓഗസ്റ്റ് 2 മുതല്‍ ഓഗസ്റ്റ് 15 വരെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ ദേശീയ പതാകയാക്കി മാറ്റണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.