emirate draw winner
Posted By Editor Posted On

emirate draw winner: കാരുണ്യ പ്രവര്‍ത്തനത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ പ്രവാസി വനിതയ്ക്ക് എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനം

ദുബായ്: കാരുണ്യ പ്രവര്‍ത്തനത്തിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ഉമ്മുല്‍ ഖുവൈനിലെ സ്ട്രേ ഡോഗ്സ് സെന്റര്‍ സ്ഥാപക എമിറേറ്റ്സ് നറുക്കെടുപ്പില്‍ (emirate draw winner) 77,777 ദിര്‍ഹം നേടി. വേനല്‍ച്ചൂടില്‍ ദുബായിലെ ഒരു ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഉപേക്ഷിച്ച ഹസ്‌കിയെ രക്ഷപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ന്യൂസിലന്‍ഡില്‍ നിന്നുള്ള 53 കാരിയായ പ്രവാസി അമീറ വില്യയാണ് വിജയം കരസ്ഥമാക്കിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തെ യുഎഇയിലെ ചില രാജകുടുംബങ്ങളിലെ അംഗങ്ങള്‍ അടക്കം പ്രശംസിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
”ഞാന്‍ ഓണ്‍ലൈനില്‍ നറുക്കെടുപ്പിന് പങ്കെടുത്തു, വിജയിച്ചുവെന്ന് കണ്ടപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ഞെട്ടി. മുമ്പ് അവിടെയും ഇവിടെയും ചെറിയ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്, എന്നാല്‍ ഈ ദിര്‍ഹം 77,777 നേടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” അവര്‍ പറഞ്ഞു. അതേസമയം, എമിറേറ്റ്സ് നറുക്കെടുപ്പില്‍ മറ്റ് രണ്ട് പ്രവാസികളും 77,777 ദിര്‍ഹം വീതം നേടി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.