burj khalifa image
Posted By Editor Posted On

burj khalifa image: ദുബായില്‍ നിന്ന് പകര്‍ത്തിയ ഒരൊറ്റ ചിത്രത്തിലൂടെ ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്ന് മലയാളി യുവാവ്

ദുബായ്: ദുബായില്‍ നിന്ന് പകര്‍ത്തിയ ഒരൊറ്റ ചിത്രത്തിലൂടെ ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്ന് മലയാളി യുവാവ്. ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി(burj khalifa image) 28കാരനായ നിഷാസ് പകര്‍ത്തിയ ചിത്രമാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY കോഴിക്കോട് സ്വദേശിയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ നിഷാസ് അഹ്മദ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കമന്റ് ഇട്ടതോടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ നിന്ന് നിഷാസ് പകര്‍ത്തിയ ചിത്രത്തിന് താഴെ ശൈഖ് ഹംദാന്‍ കമന്റിട്ടു. എന്നാല്‍ ഇത് വിശ്വസിക്കാനാവുന്നില്ലെന്നും നന്ദി അറിയിക്കുന്നതായും നിഷാസ് മറുപടിയും നല്‍കി. അമേരിക്കയില്‍ നിന്നും വന്ന തന്റെ സുഹൃത്തുക്കളിലൊരാള്‍ ബഹുനില കെട്ടിടത്തിന്റെ ടെറസില്‍ ഇരിക്കുന്ന ചിത്രമാണ് നിഷാസ് പകര്‍ത്തിയത്. ദുബായിലെ ബുര്‍ജ് ഖലീഫയും മറ്റ് കെട്ടിടങ്ങളും പശ്ചാത്തലമായി വരുന്നതാണ് ചിത്രം. കഴിഞ്ഞ വര്‍ഷം ദുബായ് മാള്‍ ഫൗണ്ടന് മുന്നിലൂടെ ബോട്ട് പോകുന്ന നിഷാസ് പകര്‍ത്തിയ ചിത്രത്തിന് ശൈഖ് ഹംദാന്‍ ലൈക്ക് അടിച്ചിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.