breast cancer treatment
Posted By Editor Posted On

breast cancer treatment: സ്തനാര്‍ബുദ ചികിത്സയുടെ നൂതന വിവരങ്ങള്‍ വെളിപ്പെടുത്തി അബുദാബി

സ്തനാര്‍ബുദ ചികിത്സയുടെ നൂതന വിവരങ്ങള്‍ (breast cancer treatment) വെളിപ്പെടുത്തി അബുദാബി. അബുദാബി ആരോഗ്യവകുപ്പാണ് സ്തനാര്‍ബുദ ചികിത്സയുടെ നൂതന വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. സ്തനാര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ മരുന്നിന് സാധിക്കുമെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.
HER2 പോസിറ്റീവ് മെറ്റാസ്റ്റാറ്റിക് സ്തനാര്‍ബുദ ചികിത്സയ്ക്കായി നിരവധി രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന AstraZeneca വികസിപ്പിച്ച പുതിയ ‘Enhertu’ മരുന്നാണ് ഈ ചികിത്സയെന്ന് DoH പറഞ്ഞു, ഇത് അടുത്തിടെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (FDA) നിന്ന് അംഗീകാരം നേടിയിരുന്നു. രോഗം ചികിത്സിക്കുന്നതില്‍ ഇത് ഫലപ്രദമാണന്ന് തെളിഞ്ഞിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
മരുന്നിന് നല്ല ഫലങ്ങള്‍ ഉണ്ടെങ്കിലും, ഇത് എല്ലാത്തരം സ്തനാര്‍ബുദത്തിനും അനുയോജ്യമല്ലെന്നും എന്നാല്‍ ചികിത്സയോടുള്ള രോഗികളുടെ പ്രതികരണം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അബുദാബി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.