uae noon break rule
Posted By Editor Posted On

uae noon break rule: യുഎഇയില്‍ ഉച്ച വിശ്രമനിയമം ലംഘിച്ച ഒന്‍പത് കമ്പനികള്‍ക്ക് പിഴ ചുമത്തി

അബുദാബി : യുഎഇയില്‍ ഉച്ച വിശ്രമനിയമം (uae noon break rule) ലംഘിച്ച അബുദാബിയിലെ ഒന്‍പത് കമ്പനികള്‍ക്ക് പിഴ ചുമത്തി. 155 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അടുത്തിടെ ഉച്ചവിശ്രമം നല്‍കാത്ത 302 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് അബുദാബി നഗരസഭാ അധികൃതര്‍ പറഞ്ഞു. കൂടിയ ചൂടില്‍ തൊഴിലാളികളെ ജോലിചെയ്യിക്കരുതെന്നതാണ് യുഎഇയുടെ ഉച്ച വിശ്രമനിയമം. ജൂണ്‍ 15 – മുതല്‍ പ്രാബല്യത്തിലുള്ള നിയമം തെറ്റിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അരലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
നിര്‍മാണ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ഉച്ചവിശ്രമം അനുവദിക്കണം. കടുത്ത താപനിലയില്‍ തീപ്പിടിത്തവുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അബുദാബി നഗരസഭാ ഓര്‍മിപ്പിച്ചു. നിര്‍മാണ സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ഒട്ടേറെ പരിശോധനകളും ബോധവത്കരണ പ്രചാരണങ്ങളുള്‍പ്പെടുയുള്ള നടപടികളും നഗരസഭ നടത്തുന്നുണ്ട്. പാരിസ്ഥിതിക, ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കണമെന്ന് സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. അബുദാബി ദ്വീപ്, റബ്ദന്‍ ഡിസ്ട്രക്ട്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍മാണ സ്ഥലങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്.
യുഎഇയില്‍ ചൂട് ശക്തമായ സാഹചര്യത്തില്‍ നിര്‍മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടയുള്ള തുറസ്സായ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ജൂണ്‍ 15 – മുതല്‍ സെപ്റ്റംബര്‍ 15 – വരെ മൂന്നുമാസത്തേക്കാണ് ഉച്ചവിശ്രമം. നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ 600590000 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ രേഖപ്പെടുത്താം. തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലകാരണം അപകടസാധ്യതകളില്‍നിന്ന് അവരെ സംരക്ഷിക്കാനുമാണ് ഈ നിര്‍ബന്ധിത നിയമത്തിന്റെ ലക്ഷ്യം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.