saudi arabian state security
Posted By Editor Posted On

saudi arabian state security: സൗദിയിൽ സ്ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിച്ചു, നാല് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യന്‍ സ്റ്റേറ്റ് സെക്യൂരിറ്റി (saudi arabian state security)അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിനിടെ സ്ഫോടക വസ്തു പൊട്ടിച്ചു. ജിദ്ദയിലാണ് സംഭവം നടന്നത്. ബെല്‍റ്റില്‍ സ്‌ഫോടകവസ്തു പൊട്ടിച്ച ഇയാള്‍ മരിച്ചു. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റുവെന്ന് സ്റ്റേറ്റ് ന്യൂസ് മീഡിയ അറിയിച്ചു. ജിദ്ദയിലെ അല്‍ സമര്‍ പരിസരത്ത് സ്ഫോടക വസ്തു സ്ഫോടനം നടത്തി സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങള്‍ക്കും പാകിസ്ഥാന്‍ സ്വദേശിക്കും പരിക്കേറ്റതായി സ്റ്റേറ്റ് ന്യൂസ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY

സുരക്ഷാ സേന പിടിക്കിട്ടാപ്പുള്ളി അബ്ദുല്ല ബിന്‍ സായിദ് അല്‍ ഷെഹ്രി എന്നയാളുടെ സ്ഥാനം കണ്ടെത്തിയ ശേഷം അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് അയാള്‍ ഇത്തരത്തില്‍ സ്‌ഫോടനം നടത്തിയത്. അല്‍ ഷെഹ്രിയെ ഏഴ് വര്‍ഷമായി അധികൃതര്‍ തിരയുകയായിരുന്നുവെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.. ഈ ഓപ്പറേഷന്‍ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ തീവ്രവാദ വിരുദ്ധ ശ്രമങ്ങളെ ചിത്രീകരിക്കുന്നുവെന്ന് സൗദി അറേബ്യയുടെ പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.