expat emirate id
Posted By Editor Posted On

expat emirate id: പ്രവാസികള്‍ വിവാഹിതരാകുമ്പോള്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകളില്‍ മാറ്റം വരുത്തണോ?

അബുദാബി: പ്രവാസികള്‍ വിവാഹിതരാകുമ്പോള്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകളില്‍(expat emirate id) മാറ്റം വരുത്തണമെന്ന് അധികൃതര്‍. യുഎഇയിലെ പ്രവാസികള്‍ വിവാഹിതരാകുമ്പോള്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. ഭാര്യയുടെ കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവര്‍ക്കാണ് ഇതുബാധകം.
ബന്ധപ്പെട്ട വ്യക്തി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിക്കുകയും ഐഡി കാര്‍ഡിലെയും പോപ്പുലേഷന്‍ റജിസ്റ്റര്‍ പ്രോഗ്രാമിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
അതേസമയം യുഎഇ നിവാസികള്‍ തങ്ങളുടെ മക്കള്‍ 15 വയസ്സ് തികഞ്ഞ തീയതി മുതല്‍ നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് ഐസിപി ചൂണ്ടിക്കാട്ടി. റസിഡന്‍സി പുതുക്കുമ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ് ഇതിന് കാരണം.
എന്നാല്‍ എമിറാത്തികളുടെയും ഗള്‍ഫ് പൗരന്മാരുടെയും കാര്യത്തില്‍, മകനോ മകളോ 15 വയസ്സ് തികഞ്ഞ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ജനസംഖ്യാ റജിസ്റ്റര്‍ പ്രോഗ്രാമിലെയും ഐഡി കാര്‍ഡിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിനായി ഒരു ഐസിപി ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിക്കുകയും മകന്റെ വിരലടയാളം എടുക്കാനും ആവശ്യമായ എല്ലാ ഡാറ്റയും അപ്ഡേറ്റ് ചെയ്യാനും വേണ്ടി അപേക്ഷിക്കുകയും വേണം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.