dubai e scooter permit
Posted By Editor Posted On

dubai e scooter permit: ദുബായില്‍ ഇ-സ്‌കൂട്ടറിന് ആവശ്യക്കാര്‍ ഏറുന്നു; 8006 ഇന്ത്യന്‍ പ്രവാസികള്‍ പെര്‍മിറ്റ് നേടി

ദുബായ്: ദുബായില്‍ മൂന്നു മാസത്തിനുള്ളില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ 38,102 പെര്‍മിറ്റുകള്‍ (dubai e scooter permit) നല്‍കിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതില്‍ 8006 പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയടക്കം ആകെ 149 രാജ്യക്കാര്‍ വെബ്സൈറ്റില്‍ പെര്‍മിറ്റിനായി റജിസ്റ്റര്‍ ചെയ്തിരുന്നു. ഫിലിപ്പീന്‍ സ്വദേശികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചത്: 15,502. പാക്കിസ്ഥാനികള്‍: 3840. പെര്‍മിറ്റ് ഉടമകളില്‍ 11,206 പേര്‍ (29 ശതമാനം) ദുബായ് സന്ദര്‍ശകരായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY
വ്യത്യസ്ത പ്രായത്തിലുള്ളവരുടെ ഇടയില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള താത്പര്യം ഗണ്യമായി ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. 30 നും 40നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് ഈ കാലയളവില്‍ ആകെ 15,807 പെര്‍മിറ്റുകള്‍ നല്‍കി. 14,576 പെര്‍മിറ്റുകളോടെ 20-30 വയസ്സ് പ്രായമുള്ളവരാണ് തൊട്ടടുത്ത്. 20 വയസ്സിന് താഴെയുള്ളവര്‍ക്ക് 1,570 പെര്‍മിറ്റുകള്‍ ലഭിച്ചു. ഹ്രസ്വ ദൂരത്തേയ്ക്കുള്ള വ്യക്തിഗത ബദല്‍ യാത്രാ മാര്‍ഗമായി ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ പ്രവാസികളെയും(expat) സന്ദര്‍ശകരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആര്‍ടിഎയുടെ ശ്രമങ്ങളുടെ വിജയമാണ് കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ദുബായില്‍ ഇ സ്‌കൂട്ടര്‍ പെര്‍മിറ്റ് നേടുന്നതിനായി സൗജന്യ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. സൗജന്യ പെര്‍മിറ്റിന് ആര്‍ടിഎയുടെ വെബ്സൈറ്റ് വഴി നടത്തുന്ന ബോധവല്‍ക്കരണ പരിശീലന കോഴ്സില്‍ വിജയിക്കേണ്ടതുണ്ട്. ട്രെയിനികളുടെ പ്രായം 16 ല്‍ കുറയാന്‍ പാടില്ലെന്നും നിയമം പറയുന്നു. കോഴ്സില്‍ ഇ-സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകളും നിലവാരവും റൈഡര്‍മാരുടെ ബാധ്യതകള്‍, ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള എമിറേറ്റുകള്‍ എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ട്രാഫിക് അടയാളങ്ങളെക്കുറിച്ചും പ്രസക്തമായ ചിഹ്നങ്ങളെക്കുറിച്ചും തിരിച്ചറിവുകളും നല്‍കുന്നു. അതേസമയം, സൈക്ലിങ് ട്രാക്കുകള്‍ അല്ലെങ്കില്‍ ആര്‍ടിഎ നിയുക്തമാക്കിയ നടപ്പാതകള്‍ പോലുള്ള തെരുവുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്‌കൂട്ടര്‍ പെര്‍മിറ്റ് നേടേണ്ടത് നിര്‍ബന്ധമല്ല. സാധുവായ ഡ്രൈവിങ് ലൈസന്‍സുകളോ രാജ്യാന്തര ഡ്രൈവിങ് ലൈസന്‍സുകളോ ഉള്ളവര്‍ക്ക് കോഴ്സില്‍ നിന്ന് ഇളവുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.