dubai crown prince
Posted By Editor Posted On

dubai crown prince: തിരക്കിനിടയിലും വാക്കുപാലിച്ച് ശൈഖ് ഹംദാന്‍; ഡെലിവറി ജീവനക്കാരന് ഇത് അസുലഭനിമിഷം

ദുബായ് : തിരക്കിനിടയിലും നല്‍കിയ വാക്കുപാലിച്ച് ദുബായ് കിരീടാവകാശിയും(dubai crown prince) എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം. വൈറല്‍ ഡെലിവറി ജീവനക്കാരനായ പാകിസ്താന്‍ സ്വദേശി അബ്ദുല്‍ ഗഫൂറിനെ ശൈഖ് ഹംദാന്‍ ചേര്‍ത്തുപിടിച്ചു. വ്യാഴാഴ്ചയാണ് യു.കെ.യില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ ശൈഖ് ഹംദാന്‍ അബ്ദുല്‍ ഗഫൂറിനെ നേരില്‍ കാണാന്‍ സമയം കണ്ടെത്തിയത്. ഗഫൂറിന്റെ നന്മനിറഞ്ഞ പ്രവൃത്തിയെ ശൈഖ് ഹംദാന്‍ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. അത് ഗഫൂറിന്റെ ജീവിതത്തിലെ അസുലഭനിമിഷമായി മാറി. ‘പിന്തുടരേണ്ട നല്ല ഉദാഹരണം’ എന്ന തലക്കെട്ടോടെ ഗഫൂറുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങള്‍ ശൈഖ് ഹംദാന്‍ ഇന്‍സ്‌റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY സാമൂഹിക മാധ്യമങ്ങളിലൂടെ (social media) ശൈഖ് ഹംദാന്റെ വൈറലായ വീഡിയോ ആണ് അബ്ദുല്‍ ഗഫൂറിനെ ലോകമറിയാന്‍ കാരണമായത്. നടുറോഡില്‍ വീണുകിടന്ന രണ്ടുകോണ്‍ക്രീറ്റ് കട്ടകള്‍ ഗഫൂര്‍ നീക്കംചെയ്യുന്ന വീഡിയോ ആണ് ശൈഖ് ഹംദാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചെറിയ സമയംകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു. ഗഫൂറിന്റെ നല്ലമനസ്സിന് നന്ദി രേഖപ്പെടുത്തിയ ശൈഖ് ഹംദാന്‍ നേരില്‍ കാണുമെന്ന് ഫോണിലൂടെ ഗഫൂറിന് വാക്കുകൊടുക്കുകയും ചെയ്തിരുന്നു. നാട്ടിലേക്കുപോകാന്‍ വിമാന ടിക്കറ്റ് കമ്പനി അനുവദിച്ചിട്ടും പോകാതിരുന്ന അബ്ദുല്‍ ഗഫൂര്‍ ശൈഖ് ഹംദാന്‍ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. മറ്റാരോ പകര്‍ത്തിയ വീഡിയോയിലൂടെ ജീവിതം മാറിമറിഞ്ഞ സന്തോഷത്തിലാണ് അബ്ദുള്‍ ഗഫൂര്‍.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.